സോഫ്റ്റ് പത്തിരി എളുപ്പത്തിൽ ഉണ്ടാക്കാനായി ഈ രീതിയിലാണ് ചെയ്യേണ്ടത്, ഇനി ഈസി ആണെന്നേ

സോഫ്റ്റ് പത്തിരി എളുപ്പത്തിൽ ഉണ്ടാക്കാനായി ഈ രീതിയിലാണ് ചെയ്യേണ്ടത്.

ഇതിനായി ഒരു സോസ് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്തു തിളച്ചുവരുമ്പോൾ, ചെറുതീയിൽ ആക്കി ഒരു കപ്പ്(250ml) വറുത്ത അരിപൊടി ഇട്ടുകൊടുക്കാം, ഇത് ഇട്ടു കൊടുക്കുമ്പോൾ ഒപ്പം ഇളക്കി കൊടുക്കാനും മറക്കരുത്, ശേഷം പൊടിയുമായി വെള്ളം നല്ലപോലെ മിക്സ് ആയി കഴിഞ്ഞാൽ ഉടനെ തീ ഓഫ് ചെയ്യാം ശേഷം ആ പാൻ മൂടി 5 മിനിറ്റ് വെക്കണം. ( ഇത് സാധാരണ മില്ലിൽ പൊടിച്ചു വറുത്ത അരിപോടിയുടെ അളവ് ആണ് ഇവിടെ പറയുന്നത്, ഇനി നിങ്ങൾ പാക്കറ്റ് അരിപ്പൊടി വാങ്ങുകയാണെങ്കിൽ അതിനനുസരിച്ച് വെള്ളത്തിൻറെ അളവ് വ്യത്യാസം വരുന്നതാണ്).

അഞ്ചു മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു നല്ല ചൂടോടുകൂടി ഈ പത്തിരി മാവ് കുഴച്ച് എടുക്കണം, കൈ പൊള്ളുമെന്ന് തോന്നുകയാണെങ്കിൽ ഗ്ലാസിൻറെ അടിവശം കൊണ്ട് കുഴയ്ക്കാവുന്നതാണ്, അതിനുശേഷം കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ നല്ലപോലെ കൈവെച്ച് കുഴച്ചെടുക്കണം, ഒരു 10 മിനിറ്റ് എങ്കിലും ഇങ്ങനെ കുഴച്ചാൽ ആണ് പത്തിരി നല്ല സോഫ്റ്റ് ആയി കിട്ടുകയുള്ളൂ, ഇങ്ങനെ കുഴക്കുന്ന സമയം മാവ് വല്ലാതെ ഡ്രൈ ആയി പോയി എന്ന് തോന്നുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് കയ്യിൽ അല്പം വെള്ളം നനച്ചതിനുശേഷം കുഴച്ചാൽ വെള്ളത്തിന്റെ അളവ് കറക്റ്റ് ആകും.

ശേഷം ഇത് നല്ല സോഫ്റ്റായ വരുമ്പോൾ അതിൽ നിന്ന് ഓരോ ഉരുളയെടുത്ത് ഒട്ടും തന്നെ പൊട്ടാത്ത രീതിയിൽ ഉരുട്ടി വയ്ക്കാം, ഇപ്പോഴും ഓരോ ഉരുളയും ഒരു എയർ ടൈറ്റ് കൊണ്ടെയിനറിനുള്ളിൽ സൂക്ഷിക്കണം അല്ലെങ്കിൽ പെട്ടന്ന് ഡ്രൈ ആകും, എന്നിട്ട് പരത്തുന്ന സമയം ഓരോ ഉരുള എടുത്തു പരത്താം ബാക്കി എല്ലാം മൂടി വെക്കാം.

ചപ്പാത്തി പരത്തുന്നത് പോലെ പൂരിയുടെ വട്ടത്തിൽ നൈസ് ആയാണ് പരത്തേണ്ടത്, അല്ലെങ്കിൽ ചപ്പാത്തി പ്രസ്സർ ഉണ്ടെങ്കിൽ അതിൽ എണ്ണ പുരട്ടി ഇത് വച്ച് ചെയ്താൽ മതിയാകും, അതിനുശേഷം ഒരു ദോശ പാൻ അടുപ്പത്തു വച്ച് മീഡിയത്തിനും ഹൈ ഫ്ലെയിമിനും ഇടയിൽ തീ വച്ചതിനു ശേഷം പത്തിരി വച്ചു കൊടുക്കാം, അപ്പോൾ ആ സൈഡിൽ മുകളിൽ ആയി ചെറിയൊരു വ്യത്യാസം വരും, അപ്പോൾ തിരിച്ചു ഇട്ടു കൊടുത്ത് ഒരു 30 സെക്കൻഡ് ഉള്ളിൽ തന്നെ ഇവയുടെ മുകളിലായി ബബിൾസ് വരുന്നത് കാണാം ,അപ്പോൾ വീണ്ടും തിരിച്ചു കൊടുത്തു കഴിഞ്ഞാൽ അത് നല്ലപോലെ വീർത്തു വരുന്നത് കാണാം അങ്ങനെ വീർത്തു വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവ എടുത്തു മാറ്റാവുന്നതാണ്, കളർ ഒന്നും മാറാൻ വേണ്ടി അധികം നേരം ഇട്ട് ചൂടാക്കേണ്ട ആവശ്യമില്ല.

ഇങ്ങനെ ചെയ്താൽ നല്ല അടിപൊളി സോഫ്റ്റായ സ്വാദിഷ്ടമായ പത്തിരി തയ്യാറാകും.

Leave a Reply

Your email address will not be published. Required fields are marked *