പൂപോലെയുള്ള തനി നാടൻ പാലപ്പം ഉണ്ടാക്കാൻ ഇനി യീസ്റ്റും, സോഡാപ്പൊടിയും ഒന്നും വേണ്ട – അറിവ്

പൂപോലെയുള്ള തനി നാടൻ പാലപ്പം ഉണ്ടാക്കാൻ ഇനി യീസ്റ്റും, സോഡാപ്പൊടിയും ഒന്നും വേണ്ട അല്ലാതെ തന്നെ തേങ്ങാ വെള്ളം കൊണ്ട് ഉണ്ടാക്കാം.

ഇതിനായി ബൗളിലേക്ക് 1 കപ്പ് പച്ചരി നല്ലപോലെ കഴുകി വെള്ളമൊഴിച്ച് കുതിരാൻ വേണ്ടി നാലു മണിക്കൂർ വയ്ക്കാം, ശേഷം വെള്ളം കളഞ്ഞ് അത് മിക്സിയുടെ ജാറിലേക്ക് ഇട്ടു ഒപ്പം അരക്കപ്പ്(125 ml) വെള്ളം കൂടി ഒഴിച്ച് നല്ലപോലെ അരച്ചെടുത്തു ദോശമാവിന്റെ പരുവം പോലെയുള്ള മാവ് ഒരു ബൗളിലേക്ക് മാറ്റി, ആ മിക്സിയുടെ ജാറിലേക്ക് തന്നെ ഒരു കപ്പ് തേങ്ങ ചിരവിയത്, അര കപ്പ് ചോർ, കാൽകപ്പും ഒരു ടീസ്പൂൺ കൂടുതലും വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കണം, ഈ മാവ് ക്രീം പോലെ കിട്ടുന്നതാണ്, അത് നേരത്തെ അരച്ച മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് എടുക്കാം.

ഇനി മാവ് പുളിക്കാനായി അരക്കപ്പ് തേങ്ങാ വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അലിയിപ്പിച്ചു 12 മണിക്കൂർ നേരം പുളിക്കാൻ വേണ്ടി വയ്ക്കണം, അതിനുശേഷം അത് മാവിലേക്ക് ഒഴിക്കാവുന്നതാണ്, അപ്പോൾ നിങ്ങൾ എപ്പോഴാണോ തേങ്ങ പൊട്ടിക്കുന്നത് അപ്പോൾ തേങ്ങ വെള്ളം എടുത്ത് സൂക്ഷിച്ചു ഫ്രിഡ്ജിൽ വയ്ക്കുക അതിനുശേഷം ഇങ്ങനെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണം എന്ന് തോന്നുമ്പോൾ തലേദിവസംതന്നെ രാവിലെ ഈ രീതിയിൽ തേങ്ങ വെള്ളം പുളിക്കാൻ വച്ചാൽ മതിയാകും.

പുളിച്ച തേങ്ങാ വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു, പിന്നെ ഒരു ചെറിയ ബൗളിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കാൽ ടീസ്പൂൺ പഞ്ചസാര കൂടിയിട്ട് പഞ്ചസാര അലിഞ്ഞു വരുമ്പോൾ അതും മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് മാവ് അടച്ചുവെച്ച് എട്ടുമണിക്കൂർ പുളിക്കാൻ വേണ്ടി വയ്ക്കാം, ശേഷം തുറന്നു അപ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കൂടിയിട്ട് ചെറുതീയിൽ അപ്പച്ചട്ടി ചൂടാക്കി മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു ചെറുതീയിൽ അടച്ചുവെച്ച് വേവിച്ചു എടുത്തിട്ടുണ്ടെങ്കിൽ സോഫ്റ്റ് പാലപ്പം തയ്യാറാകുന്നതാണ്. അപ്പോൾ എപ്പോഴാണോ നിങ്ങൾക്ക് നാളികേരം വെള്ളം ലഭിക്കുന്നത് അന്നേരം ഈയൊരു സ്റ്റൈളിൽ സ്വാദിഷ്ടമായ നാടൻ പാലപ്പം ഉണ്ടാക്കാം.

പാലപ്പം ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാവുന്നതാണ്.