എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നെയ്യപ്പം വളരെ സ്വാദേറിയ രീതിയിൽ തയ്യാറാക്കാം, ഇനി ഈസി ആണ്

എല്ലാവർക്കും ഏറെ പ്രിയപ്പെട്ട നെയ്യപ്പം വളരെ സ്വാദേറിയ രീതിയിൽ തയ്യാറാക്കാം, നെയ്യപ്പം തയ്യാറാക്കാനായി ഈ പറയുന്ന രീതിയിൽ എല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒട്ടും തെറ്റാതെ പെർഫെക്റ്റ് രീതിയിൽ നിങ്ങൾക്ക് അത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഒരു കപ്പ്(250 ml) പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം, ഇനി മാവ് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരി വെള്ളം കളഞ്ഞു ഇട്ടു പിന്നെ അതിലേക്ക് അരിയുടെ മുകളിലായി കിടക്കുന്ന രീതിയിൽ മാത്രം വെള്ളമൊഴിക്കാം, കൂടുതൽ ഒന്നും ഒഴിക്കാൻ പാടില്ല, ശേഷം നല്ലപോലെ അരച്ചെടുത്തു അതൊരു ബൗളിലേക്ക് മാറ്റാം.

ഇനി ഒരു പാൻ അടുപ്പത് വച്ചു 6 അച്ച് ഇട്ടു അര ഗ്ലാസിൽ താഴെ ആയി വെള്ളം ഒഴിച്ച് പാനി തയ്യാറാക്കി എടുക്കണം, മധുരം ഇഷ്ടാനുസരണം നിങ്ങൾക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, എന്നിട്ട് ശർക്കര നല്ലപോലെ അലിഞ്ഞു വെള്ളം തിളച്ചു വരുന്ന സമയം തീ ഓഫ് ചെയ്യാം, എന്നിട്ട് അതൊന്ന് അരിച്ചെടുത്തു, ആ ചൂടോടുകൂടി ഉള്ള അരിച്ച ശർക്കരപ്പാനിയിലേക്ക് 4 ടേബിൾസ്പൂൺ റവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, പിന്നാലെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വീണ്ടും മിക്സ് ചെയ്തു, ഒരു ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്തു ഇളക്കി ഈ മിക്സ് അരച്ചുവെച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ച് നമുക്ക് മിക്സ് ചെയ്യേണ്ടതുണ്ട്.

ശേഷം ഈ ലൂസായ മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്തു ഒട്ടും കട്ടകൾ ഇല്ലാതെ തന്നെ ഇളക്കി യോജിപ്പിക്കണം, പിന്നെ അതിലേക്ക് 4 ഏലക്ക ചതച്ചത് ചേർത്ത് മിക്സ് ചെയ്യാം, ഒപ്പം തേങ്ങാക്കൊത്തും മറ്റും ചേർക്കുന്നത് സ്വാദ് കൂട്ടും. അപ്പോൾ നെയ്യപ്പത്തിന് വേണ്ടിയുള്ള മാവ് റെഡിയായിരിക്കും.

ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് നിറയെ എണ്ണ ഒഴിച്ചു, നല്ലപോലെ ചൂടായി വരുമ്പോൾ ഒരു തവികൊണ്ട് മാവ് ഒഴിച്ചു കൊടുക്കാം, അപ്പോൾ തന്നെ നെയ്യപ്പം നല്ല രീതിയിൽ പൊങ്ങി വരുന്നതാണ് രണ്ടു മിനിറ്റു തിരിച്ചും മറിച്ചും ഇട്ടു രണ്ടു വശവും ഒന്ന് ഫ്രൈ ആക്കി എടുക്കാവുന്നതാണ്, അതിനുശേഷം വെന്തു വരുമ്പോൾ നെയ്യപ്പം എടുത്തുമാറ്റാം. അപ്പോൾ പുറം ഭാഗം നല്ല ക്രിസ്പി ആയതും ഉൾവശം നല്ല സോഫ്റ്റ് ആയിരിക്കുന്ന നെയ്യപ്പം നമുക്ക് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *