തേങ്ങാ പാലും കുടംപുളി ഇട്ടു വെച്ച നല്ല അസ്സൽ തനി നാടൻ മീൻകറി ഉണ്ടാക്കുന്ന വിധം അറിയാം

തേങ്ങാ പാലും കുടംപുളി ഇട്ടു വെച്ച നല്ല തനി നാടൻ മീൻകറി.

മീൻകറി അതിൻറെ ശരിയായ രീതിയിൽ ചേരുവകൾ എല്ലാം ചേർന്നു വരുമ്പോൾ ഒരു പ്രത്യേക രുചി തന്നെയാണ്, അത് കൂട്ടി ചോറു മാത്രമല്ല പലഹാരങ്ങൾ കഴിക്കുവാനും അടിപൊളിയാണ്, ഇവിടെ തേങ്ങാപ്പാല് ഒക്കെ ചേർത്ത് ചിക്കൻ വെക്കുന്നതുപോലെതന്നെ ഒരു മീൻ കറി ആണ് തയ്യാറാക്കുന്നത്, അതുകൊണ്ടുതന്നെ പലഹാരങ്ങളുടെ ഒപ്പവും ചോറിനൊപ്പം ഒക്കെ കൂട്ടിക്കഴിക്കാം.

ഇതിനായി ആവശ്യമുള്ളത് ഒരു കിലോ മീൻ, ആവശ്യത്തിന് വെളിച്ചെണ്ണ, അര ടീസ്പൂൺ ഉലുവ, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു സവാള അരിഞ്ഞത്, 3 പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, 2 തക്കാളി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, മൂന്ന് കുടംപുളി അര കപ്പ് വെള്ളത്തിൽ കുതിർത്തത്, ആവശ്യത്തിന് ഉപ്പ് ഒന്നര കപ്പ് രണ്ടാംപാൽ, ഒരു കപ്പ് ഒന്നാം പാൽ എന്നിവയാണ്. എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ളതാണ് അപ്പോൾ നല്ല അടിപൊളി ഒരു മീൻകറി കഴിക്കണം എന്ന് തോന്നുന്നെങ്കിൽ ഈ ഒരു രീതിയിൽ തന്നെ നമ്മുടെ കേരള സ്റ്റൈൽ തന്നെ പരീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *