നാടൻ രീതിയിലുള്ള വറുത്തരച്ച കോഴി കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം, തനി നാടൻ

നാടൻ രീതിയിലുള്ള വറുത്തരച്ച കോഴി കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

അപ്പോൾ ഇത് തയ്യാറാക്കാൻ അരകിലോ ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി വയ്ക്കാം, ശേഷം ഒരു പാൻ അടുപ്പത്ത് വച്ചു അത് ചൂടാകുമ്പോൾ രണ്ട് ഏലക്കായ, 2 ഗ്രാമ്പൂ രണ്ട്, ഏലക്കായുടെ വലുപ്പത്തിലുള്ള 2 പട്ട, അര ടീസ്പൂൺ മുഴുവൻ കുരുമുളക് എന്നിവ ഇട്ട് അത് ചൂടായി വരുമ്പോൾ ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരവിയത് ചേർത്ത് ചെറു തീയിൽ ഇട്ട് നല്ലപോലെ റോസ്റ്റ് ആക്കണം, തേങ്ങ കൈവിടാതെ തന്നെ ഇളക്കിയാലെ അതിന്റെ എല്ലാ ഭാഗവും റോസ്റ്റ് ആയി കിട്ടുകയുള്ളു, ആയതിനാൽ ഇവ ഒരു ബ്രൗൺ കളർ ആകുന്നതു വരെ ഇങ്ങനെ ചെയ്യണം, ശേഷം ഒരു തണ്ട് കറിവേപ്പില, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ തന്നെ ഇട്ട് ഒന്ന് പച്ചമണം മാറുന്നതുവരെ ഒന്നു മിക്സ് ചെയ്യാം, എന്നിട്ട് പച്ച മണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടിയിട്ട് തേങ്ങയും, പൊടികളും ഈ വെളിച്ചെണ്ണയിൽ കിടന്ന് മുറിഞ്ഞു വരൻ വേണ്ടി ഇളക്കി കൊടുക്കണം, ഇവ കരിഞ്ഞു പോകാൻ അനുവദിക്കരുത്, ചെറു തീയിൽ തന്നെ ഇട്ടു മിക്സ് ചെയ്തു, പിന്നെ ഇടക്കെ പാൻ പൊക്കി പിടിച്ചും ഒക്കെ മിക്സ് ചെയ്തു, ഇവയെല്ലാം മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ആക്കി പെട്ടന്ന് മറ്റൊരു പ്ളേറ്റിലേക്ക് ഇത് മാറ്റാം.

എന്നിട്ട് ഇതിന്റെ ചൂടാറി കഴിയുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക, പിന്നെ അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് പേസ്റ്റ് ആക്കി അരച്ചു എടുക്കാവുന്നതാണ്. എന്നിട്ട് അത് മാറ്റി വെച്ചതിന് ശേഷം ചിക്കൻ കറി തയ്യാറാക്കാനായി ഒരു പാത്രം അടുപ്പത്ത് വെച്ച് അത് ചൂടായി കഴിയുമ്പോൾ അതിലേക്ക് 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒപ്പം അര ടീസ്പൂൺ പെരുംജീരകം, ഒരു സവാള പൊടിയായരിഞ്ഞത് ചേർത്തു അതൊന്ന് വാടി വരുമ്പോൾ അര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം, അതും മൂത്തുവരുമ്പോൾ ഒരു രണ്ട് പച്ചമുളക് കീറിയത്, ഒരു തണ്ട് കറിവേപ്പില കൂടിയിട്ട് അതൊന്ന് വഴറ്റി എടുക്കാം, പിന്നെ ഇവയെല്ലാം വാടിയതിന് ശേഷം അതിലേയ്ക്ക് 2 മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പാത്രം അടച്ചു വച്ച് 10 മിനിറ്റ് ചെറുതീയിൽ അതൊന്ന് വേവിക്കാം.

10 മിനിറ്റിനു ശേഷം ഇവ തുറന്നുനോക്കുമ്പോൾ തക്കാളി നല്ലപോലെ വെന്തു വന്നിട്ടുണ്ടാകും, അപ്പോൾ നല്ലപോലെ ഇളക്കിയ ശേഷം തേങ്ങയുടെ അരപ്പ് അതിലേക്കിട്ട് മിക്സ് ചെയ്യാം, പിന്നെ മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് അതൊന്ന് കഴുകി ഇതിലേക്ക് ഒഴിക്കാവുന്നതാണ്, പിന്നെ അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു, പാത്രം അടച്ചുവെച്ച് അതൊന്നും തിളച്ചുവരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു വീണ്ടും മിക്സ് ചെയ്യാം, ശേഷം ഇത് 20-25 മിനിറ്റ് വരെ വേവിക്കുക.

25 മിനിറ്റിനു ശേഷം നല്ലപോലെ ചിക്കൻ വെന്തു കറി തിളച്ചു വരുന്നതാണ്, ഇനി നിങ്ങൾക്ക് കുറച്ചുകൂടി കട്ടി ഗ്രേവി വേണമെങ്കിൽ കുറുക്കി എടുക്കാവുന്നതാണ്, എന്നിട്ട് തീ ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപ് ആയി അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ നല്ല സ്വാദിഷ്ടമായ അടിപൊളി വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കുന്നതാണ്, ഈ രീതിയിൽ പരീക്ഷിച്ചുനോക്കിയാൽ തീർച്ചയായും ഇനിയുള്ള കാലം ചിക്കൻ ഇതുപോലെതന്നെ തയ്യാറാക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *