സദ്യ സ്പെഷ്യൽ ആയ വെള്ളരിക്ക കിച്ചടി, ബീറ്റ്‌റൂട്ട് കിച്ചടി, പൈൻആപ്പിൾ പച്ചടി ഉണ്ടാക്കാം

സദ്യ സ്പെഷ്യൽ ആയ വെള്ളരിക്ക കിച്ചടി, ബീറ്റ്‌റൂട്ട് കിച്ചടി, പൈൻആപ്പിൾ പച്ചടി എന്നിവ എളുപ്പം ഉണ്ടാക്കുന്ന രീതി.

സദ്യ കറികളുടെ അതെ രുചിയിൽ തന്നെ അടിപൊളി പച്ചടിയും കിച്ചടിയും എല്ലാം പെട്ടെന്നു തയ്യാറാക്കുന്നത് പഠിച്ചു വച്ചാൽ വീട്ടിൽ ഊണിനു നമ്മുക്ക് ഇത്പോലെ വച്ചുണ്ടാക്കാം.

സദ്യ സ്റ്റൈൽ വെള്ളരിക്ക കിച്ചടിക്ക് ആവശ്യമായത് ഒരു കപ്പ് വെള്ളരിക്ക അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് നാളികേരം ചിരവിയത്, രണ്ട് പച്ചമുളക്, ഒരു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത്, ഒന്നര കപ്പ് തൈര് എന്നിവയാണ്.

ഇനി ബീറ്റ്റൂട്ട് കിച്ചടിക്ക് വേണ്ടത്, ഒരു ബീറ്റ്റൂട്ട്, 3 പച്ചമുളക്, ഒരു കപ്പ് നാളികേരം ചിരകിയത്, ഒന്നര കപ്പ് തൈര്, ഒരു ടേബിൾ സ്കൂൾ ആവശ്യത്തിനു ഉപ്പ് എന്നിവ മാത്രമാണ്.

പിന്നെ പൈനാപ്പിൾ പച്ചടിക്ക് ഒരു കപ്പ് പൈനാപ്പിൾ അരിഞ്ഞത്, ഒരു കപ്പ് വെള്ളം, കാൽതൊട്ട് അര ടീസ്പൂൺ വരെ മഞ്ഞൾപൊടി, മുക്കാൽകപ്പ് നാളികേരം ചിരവിയത്, 3 പച്ചമുളക്, മുക്കാൽ ടീസ്പൂൺ ജീരകം, അര കപ്പ് പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്.

ഇവ മൂന്നും താളിക്കാൻ ആയി 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, മൂന്ന് ടീസ്പൂൺ കടുക്, 8 വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ വേണം.

അപ്പോൾ മൂന്നിന്റേയും ചേരുവകൾ വളരെ കുറവാണ് ആയതിനാൽ എല്ലാം എളുപ്പം സാധ്യ സ്റ്റൈലിൽ തന്നെ തയ്യാറാക്കാം. ഇവ ഉണ്ടാക്കുന്ന രീതി. കടപ്പാട്: Lekshmi Nair.

Leave a Reply

Your email address will not be published. Required fields are marked *