ഏറ്റവും എളുപ്പത്തിൽ നാടൻ രീതിയിൽ ഇലയട തയ്യാറാക്കി കഴിക്കാം, ഏറ്റവും നല്ല റെസിപ്പി ഇതാ

ഏറ്റവും എളുപ്പത്തിൽ നാടൻ രീതിയിൽ ഇലയട തയ്യാറാക്കി കഴിക്കാം.

ഇത് തയ്യാറാക്കാനായി ആദ്യം തന്നെ അട ഉണ്ടാക്കാനുള്ള വാഴയില മുറിച്ച് അതൊന്നും സ്റ്റവ് ഓൺ ചെയ്തു അതിനുമുകളിൽ ആക്കി വാട്ടി എടുക്കണം, ഇതുപോലെ എല്ലാ വാഴയില വാട്ടി എടുത്തു വയ്ക്കാം, ശേഷം ഉള്ളിൽ വക്കാനുള്ള ഫില്ലിംഗ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 1 കപ്പ് നാളികേരം ചിരവിയത്, അര തൊട്ട് മുക്കാൽ കപ്പ് ശർക്കര ഗ്രേറ്റ് ചെയ്തത്, അര കപ്പ് പഴം നുറുക്കിയത്, അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, അര ടീസ്പൂൺ ജീരകം പൊടിച്ചത് എന്നിവ ചേർത്ത് ഇവ നല്ലപോലെ മിക്സ് ചെയ്യാം, നല്ല രീതിയിൽ ഫില്ലിംഗ് കുഴഞ്ഞു കിട്ടണം.

പിന്നെ മാവ് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് 2 കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കാം, അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്തു ശേഷം അതിലേക്ക് തിളച്ചു കൊണ്ടിരിക്കുന്ന വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഇടിയപ്പത്തിന് മാവു പോലെ ആക്കി എടുക്കണം, എന്നിട്ട് കൈ വച്ച് നല്ലപോലെ കുഴച്ച് ഇടിയപ്പ മാവിൻറെ പരുവമാകുമ്പോൾ കയ്യിൽ വെള്ളം തടവി മാവിൽ നിന്ന് ഉരുള എടുത്ത് ഇലയിൽ വച്ച് പരത്തി എടുക്കാം, എന്നിട്ട് അതിനു നടുവിലായി ഫിലിങ് വച്ച് ഇല അടക്കാം.

ഈ രീതിയിൽ എല്ലാം ചെയ്തതിനുശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് അടുപ്പത്ത് ആവി വരുന്ന സമയം തട്ടിന് മുകളിലായി കുറച്ചു എണ്ണം ഇലയടകൾ വച്ചു കൊടുത്തു, ചെമ്പ് അടച്ചുവെച്ച് 10 തൊട്ട് 15 മിനിറ്റ് വരെ വേവിച്ചെടുക്കണം, അതിനുശേഷം തുറന്നു നോക്കുമ്പോൾ നല്ല വെന്ത ഇലയടകൾ തയ്യാറായിരിക്കും. ഇതുപോലെ ബാക്കിയും ചെയ്തെടുക്കാം, അപ്പോൾ അടിപൊളി ഫില്ലിംഗ് ഒക്കെ ആയി കഴിക്കാൻ രസമുള്ള അട തയ്യാറായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *