നല്ല കട്ടിയുള്ള ചാറോടു കൂടിയിട്ടുള്ള മുട്ടക്കറി, സ്വാദിഷ്ടമായ മുട്ടക്കറി ഉടൻ തയ്യാറാക്കാം

നല്ല കട്ടിയുള്ള ചാറോടു കൂടിയിട്ടുള്ള മുട്ടക്കറി ഏവർക്കും ഇഷ്ടം ആയതിനാൽ അത്തരമൊരു സ്വാദിഷ്ടമായ മുട്ടക്കറി തയ്യാറാക്കാം.

ഇതിനായി ഒരു 5 മുട്ട പുഴുങ്ങി അതിന്മേൽ മൂന്നു സ്ഥലങ്ങളിലായി ഒന്ന് ചെറുതായി വരഞ്ഞുകൊടുക്കാം, ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് മീഡിയം സൈസ് 10 വെളുത്തുള്ളി, ഒന്നര ഇഞ്ച് വലിപ്പമുള്ള ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ട് ടേബിൾസ്പൂൺ തേങ്ങാ ചിരവിയത്, മുക്കാൽ ടീസ്പൂൺ പെരുംജീരകം, രണ്ട് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം (പെരുംജീരകം ഇട്ടതുകൊണ്ട് തന്നെ ഒരുപാട് അരഞ്ഞു കിട്ടുകയില്ല എന്നാലും കുഴപ്പമൊന്നുമില്ല), എന്നിട്ടത് അടച്ച് മാറ്റിവയ്ക്കാം.

ശേഷം ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് നാലു തൊട്ട് അഞ്ച് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, അത് ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ഏലക്കായ, 4 ഗ്രാമ്പു, 2 ചെറിയ പീസ് പാട്ട എന്നിവ ഇട്ട് അത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് പത്ത് ചെറിയ ഉള്ളി നീളത്തിൽ നൈസായി അരിഞ്ഞത് ചേർക്കാം, ഒപ്പം 2 ചെറിയ സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില എന്നിവ കൂടി ഇട്ട് നല്ലപോലെ വഴറ്റി, ഉള്ളി ചെറിയ ഗോൾഡൻ കളർ ആയി വരുന്ന സമയം ആകുമ്പോൾ അരച്ചുവെച്ചിരിക്കുന്ന അരപ്പ് അതിലേക്ക് ചേർത്ത് കൊടുക്കാം, എന്നിട്ട് മൂന്നു മിനിറ്റ് ഇളക്കി പച്ചമണം ഒക്കെ മാറ്റിയെടുക്കാം.

എന്നിട്ട് പച്ചമണം എല്ലാം മാറി നല്ലൊരു മണം വരുമ്പോൾ അതിലേക്ക് ഒരു മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞത് ഇട്ട് ഇളക്കി മൂടി വച്ച് അതൊന്നു വെന്തു വരുമ്പോൾ മൂടി തുറന്നു ചെറുതീയിൽ ഇട്ടതിനുശേഷം ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒന്നര ടീസ്പൂൺ മീറ്റ് മസാല/ ചിക്കൻ മസാല, എന്നിവ ചേർത്തു ഒന്ന് രണ്ട് മിനിറ്റ് ഇതിൻറെ പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാവുന്നതാണ്, പച്ച മണം മാറുമ്പോൾ അതിലേക്ക് 2 കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം, എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് ഇളക്കി തിളച്ചു തുടങ്ങുമ്പോൾ മീഡിയം തീയിലാക്കി 5 മിനിറ്റ് അങ്ങനെ തന്നെ തിളപ്പിക്കാം.

എന്നിട്ട് അഞ്ച് മിനിറ്റിനുശേഷം ചാറ് കുറുകിവരുമ്പോൾ അതിലേക്ക് വരഞ്ഞു വച്ചിരിക്കുന്ന മുട്ട ചേർത്ത് ഈ ചാർ അതിൻറെ മുകളിലേക്ക് കോരി ഒഴിച്ച് കൊടുക്കാം, എന്നിട്ട് മീഡിയം ഫ്ലെയിമിന് കുറച്ചു താഴെ തീ വച്ച് ഇത് 4 മിനിറ്റ് വരെ അടച്ചു ഒന്നു കുക്ക് ചെയ്തെടുക്കാം, എന്നിട്ട് രണ്ടു മിനിറ്റു കഴിയുമ്പോൾ തുറന്നു ഇളക്കി കൊടുക്കുവാനും മറക്കരുത്, ഒപ്പം ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു രണ്ടു മിനിറ്റ് നേരം മൂടിവച്ച് തുറക്കുമ്പോൾ അത്യാവശ്യം നാട് കുറുകിയ ചാറുള്ള മുട്ടക്കറി നമുക്ക് ലഭിക്കുന്നതാണ്, അപ്പോൾ തീ ഓഫ് ചെയ്തു ചൂടോടുകൂടി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *