കണ്ടാൽ കൊതിയൂറുന്ന രീതിയിൽ ചെട്ടിനാട് സ്റ്റൈൽ തനി നാടൻ ചിക്കൻ കറി ഉണ്ടാക്കുന്ന വിധം. ഇതിനായി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് അതിലേക്ക് വാഴനയില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇട്ട് വഴറ്റി ബ്രൗൺ കളർ ആകുമ്പോൾ ചെറിയ ഉള്ളി, സവാള കറിവേപ്പില ഇട്ട് വഴന്നുവരുമ്പോൾ.
അതിലേക്ക് തക്കാളി ചേർത്ത് മഞ്ഞൾ പൊടിയും, ഉപ്പും, ചെറുനാരങ്ങാനീരും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് മിക്സ് ചെയ്യാം. ശേഷം ഒരു പാനിൽ ഓയിലിൽ പച്ചമുളക്, കറിവേപ്പില, പെരിഞ്ചീരകം, സാധാ ജീരകം, മുഴുവൻ കുരുമുളക്, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം,കൽപാസി ഇട്ട് റോസ്റ്റ് ആക്കി മാറ്റി, ആ പാനിൽ തന്നെ ഓയിൽ ഒഴിച്ച് ചെറിയുള്ളി ഇട്ട് അത് റോസ്റ് ചെയ്തു ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മൂപ്പിച്ചതും അൽപ്പം വെള്ളം ചേർത്ത് അരച്ചത് കറിയിലേക്ക് ചേർത്ത് ചൂട് വെള്ളം ഒഴിച്ച് വേവിച്ചു വെള്ളം വറ്റിച്ചെടുത്താൽ നല്ല ചെട്ടിനാട് ചിക്കൻ കറി തയ്യാറാക്കുന്നതാണ്. ഉണ്ടാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. നിങ്ങൾക്കെല്ലാവർക്കും ഈ റെസിപി ഇഷ്ടപ്പെടുന്നത് ആയിരിക്കും.