സദ്യകളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത അവിയൽ 5 മിനിറ്റിൽ എളുപ്പം കുക്കറിൽ തയ്യാറാക്കാം, കലക്കി

സദ്യകളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത അവിയൽ 5 മിനിറ്റിൽ എളുപ്പം കുക്കറിൽ തയ്യാറാക്കാം.

ഇതിനായി ആദ്യം തന്നെ മിക്സിയുടെ ചെറിയ ജാറിലേക്ക് 7 ടേബിൾസ്പൂൺ തേങ്ങ ചിരവിയത്, രണ്ടു ചെറിയ ഉള്ളി, കാൽ ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് അത് എരിവിന് അനുസരിച്ച് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ഇട്ട് ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുക്കുന്നതാണ്.

ശേഷം ഒരു കുക്കറിലേക്ക് അവിയലിനു വേണ്ടി മുറിച്ച പച്ചക്കറികൾ അതായത് ഒരു കാരറ്റ്, 1 ഉരുളക്കിഴങ്ങ്, മൂന്നു ബീൻസ്, പകുതി കായ, പകുതി ചേന, പകുതി മുരിങ്ങാക്കോൽ, കൊത്തമര എന്നിവ നീലനെ മുറിച്ചു ഇടാം. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര് ചേർത്ത് പച്ചക്കറികളുമായി മിക്സ് ചെയ്യാം, പിന്നെ ആവശ്യത്തിനുള്ള ഉപ്പ് എട്ട് മിക്സ് ചെയ്യാവുന്നതാണ് (ഈ രീതിയിൽ മിക്സ് ചെയ്യുന്നതുകൊണ്ട് തന്നെ പച്ചക്കറികൾ ഉടഞ്ഞു പോകുകയില്ല), പിന്നെ അതിലേക്ക് അരച്ച തേങ്ങ മിക്സ് ഇട്ടു മിക്സ് ആക്കി പിന്നെ 5 ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് കുക്കർ അടച്ച് ചെയ്തു മീഡിയം തീയിൽ ഒരു വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യാം.

പിന്നെ പച്ചക്കറി കൂടുതൽ അളവിൽ എടുത്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കുറച്ചു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർക്കേണ്ടതുണ്ട്, അധികം വെള്ളം ചേർക്കാത്തത് കൊണ്ട് അടിയിൽ പിടിക്കാൻ സാധ്യത ഉണ്ട് ആയതിനാൽ നല്ല കുക്കർ ആണെങ്കിൽ ആണെങ്കിൽ മാത്രമേ അടിയിൽ പിടിക്കാതെ ഇവ കിട്ടുകയുള്ളൂ.

എന്നിട്ട് പ്രെഷർ ഒക്കെ കളഞ്ഞു കുക്കർ തുറന്നു അതിലേക്ക് 1 ടീസ്‌പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു കണ്ടു കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഇട്ട് മിക്സ് ചെയ്തു കഴിഞ്ഞാൽ അവിയൽ തയ്യാറായി കഴിഞ്ഞു.