മുട്ടയും നേന്ത്രപ്പഴം വെച്ച് നാലുമണി നേരത്ത് കഴിക്കാനായി സ്വാദുള്ള പലഹാരം തയ്യാറാക്കാം

മുട്ടയും നേന്ത്രപ്പഴം വെച്ച് നാലുമണി നേരത്ത് കഴിക്കാനായി നല്ല സ്വാദുള്ള കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടപെടുന്ന പലഹാരം തയ്യാറാക്കാം.

ഇതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് അതിന്റെ അടി ഭാഗത്ത് പഞ്ചസാര വിതറി കൊടുക്കണം, അതിനുശേഷം അതിന്മേൽ നേന്ത്ര പഴം വട്ടത്തിൽ മുറിച്ചത് വച്ച് കൊടുക്കാം, അടി വശം നിരയാവുന്ന അത്രയും വച്ചാൽ മതിയാകും, പിന്നെ അതിന്റെ മുകളിലും ലയർ ആക്കി വെക്കേണ്ടതില്ല. എന്നിട്ട് അത് മാറ്റി വെക്കാം.

എന്നിട്ട് ഒട്ടും തന്നെ വെള്ളം ഇല്ലാത്ത ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കാം, ഇതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ വാനില എസ്സൻസ്, കാൽ ഗ്ലാസ് പഞ്ചസാര എന്നിവ ചേർത്തു നല്ലപോലെ മിക്സ് ചെയ്തു പഞ്ചസാര നല്ലപോലെ അലിഞ്ഞു വരുമ്പോൾ അതിലേക്ക് മുക്കാൽ ഗ്ലാസ് ഒന്ന് അടുപ്പത് വച്ച് ചൂടാക്കി പിന്നെ തണുത്ത പാൽ ഒഴിച്ചു കൊടുത്തു ഇളക്കാം, പിന്നെ കാൽ ഗ്ലാസ് സൺഫ്ലവർ ഓയിൽ, ചേർത്ത് മിക്സ് ചെയ്യാം, അതിനു ശേഷം ഒരു ഗ്ലാസ് മൈദ നല്ല പോലെ അരിച്ചു എടുത്തത് ഇതിലേക്ക് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കാം, ശേഷം മിക്സ് ആക്കി കാൽ ടീസ്പൂൺ ബേക്കിങ് സോഡ ഇടുക (ബേക്കിങ് പൌഡർ ആണെങ്ങിൽ അരടീസ്പൂൺ ചേർക്കാം), പിന്നെ കേക്ക് സോഫ്റ്റ് ആകാൻ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് വീണ്ടും മിക്സ് ചെയ്തു അത് പഞ്ചസാരയുടെയും പഴത്തിന്റെയും മുകളിലേക്ക് ആയി ഒഴിച്ച് സെറ്റ് ചെയ്യാം.

പിന്നെ ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് അഞ്ച് മിനിറ്റ് മീഡിയം തീയിൽ അതൊന്ന് ചൂടാക്കണം, ശേഷം അതിനുമുകളിലായി ഈ പാൻ വച്ചുകൊടുത്തു അടച്ചു 20-30 മിനിറ്റ് ബേക്ക് ചെയ്യാൻ വെക്കാം, 20 മിനിറ്റ് കഴിയുമ്പോൾ ഒന്നു തുറന്നു നോക്കി വെന്തിട്ടില്ലെങ്കിൽ കുറച്ചു നേരം കൂടി വെക്കാം, കാരണം ഓരോ ഗ്യാസിനും വ്യത്യാസങ്ങൾ ഉണ്ടായിരിക്കും ആയതിനാൽ വെന്തു എന്ന് ഉറപ്പ് വരുത്തി മാത്രം തീ ഓഫ് ആക്കുക. പിന്നെ എപ്പോഴും ബേക്ക് ചെയ്യുമ്പോൾ ചെറുതീയിൽ തന്നെ വേണം തീ ഇടാൻ.

ശേഷം ഇത് ചൂടാറി കഴിഞ്ഞു പതിയെ ഒരു പ്ളേറ്റിലേക്ക് മാറ്റം, അപ്പോൾ നല്ല അടിപൊളി നേന്ത്രപ്പഴം കൊണ്ടുള്ള ഒരു കേക്ക് തയ്യാറായിരിക്കും, ഇത് അടിയിൽ പഞ്ചസാര ഒക്കെ ഉള്ളതുകൊണ്ട് നല്ല കാരമേൽ ടേസ്റ്റ് ആയിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *