ഒരു കഷ്ണം പൂട്ടും, ഒരു മുട്ടയും കൊണ്ട് നല്ല ഉപ്പുമാവ് പോലെ ഒരു അടിപൊളി ബ്രെക്ക്ഫാസ്റ്റ്.

ഒരു കഷ്ണം പൂട്ടും, ഒരു മുട്ടയും കൊണ്ട് നല്ല ഉപ്പുമാവ് പോലെ ഒരു അടിപൊളി ബ്രെക്ക്ഫാസ്റ്റ്.

സാധാരണ നമ്മൾ പുട്ടും കടലയും ഒക്കെയാണ് ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കുന്നത്, എന്നാൽ കുറച്ചുകൂടി വ്യത്യസ്തമായി പുട്ടും മുട്ടയും മിക്സ് ആക്കി ഒരു ഉപ്പുമാവ് പോലെ തയ്യാറാക്കുന്നു, ഇത് വെറുതെ പുട്ടിന്റെ കൂടെ മുട്ട പൊടിച്ചു ചേർന്നതല്ല, അതിനുപകരം ഇവ രണ്ടും കൂടി ചേർത്ത് പാചകം ചെയ്തു ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ആണ് തയ്യാറാക്കുന്നത്.

രാവിലെ പുട്ടു ഉണ്ടാക്കിയിട്ട് ബാക്കി വന്നു എങ്കിൽ ഇതുപോലെ മുട്ടയുമായി ചേർത്ത് നല്ല അടിപൊളി ബ്രെക്ക്ഫാസ്റ്റ് തന്നെ തയ്യാറാക്കാം, അതാകുമ്പോൾ രാവിലെ പുട്ടും ഉണ്ടാകും, ഒപ്പം ഒരു കിടിലൻ ഉപ്പുമാവും ഉണ്ടാകും. എല്ലാവർക്കും പുട്ടുണ്ടാക്കാൻ നല്ലപോലെ അറിയാം ആയതിനാൽ ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ ഈ വെറൈറ്റി പലഹാരം ചെയ്യാം. ഇതിന് ആവശ്യമുള്ളത് ബാക്കി വന്ന പുട്ട്, മുട്ട, വെളിച്ചെണ്ണ, സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, കാരറ്റ് നാളികേരം ചിരവിയത് എന്നിവയാണ്. നിങ്ങൾക്ക് വേറെ എന്തെങ്കിലും ഒക്കെ വെജിറ്റബിൾസ് ചേർക്കണമെങ്കിൽ ചേർക്കാം. കൂടുതൽ വെജിറ്റബ്ൾസ് ചേർത്താൽ ഇത് കുറച്ചു കൂടി നല്ല ഒരു ബ്രേക്ക്ഫാസ്റ്റ് ആയിരിക്കും.