ബിരിയാണി ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചു മടുത്തെങ്കിൽ കിടിലൻ ദം സ്റ്റൈലിൽ മുട്ട പുലാവ് ഉണ്ടാക്കാം

ബിരിയാണി ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചു മടുത്തെങ്കിൽ ഇവയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ദം സ്റ്റൈലിൽ ഒരു മുട്ട പുലാവ് തന്നെ ആവാം.

സാധാരണ വലിയവർക്ക് ആയാലും കുഞ്ഞുകുട്ടികൾക്ക് ആയാലും ഏറെ പ്രിയമുള്ളത് ബിരിയാണിയും ഫ്രൈഡ് റൈസ് ഒക്കെയാണ് എന്നാൽ എന്നാൽ ഇവ ഉണ്ടാക്കി മടുത്തെങ്കിൽ ആ ഒരു റൈസ് എടുത്തു ഏറ്റവും എളുപ്പത്തിൽ ഒരു മുട്ട പുലാവ് നമുക്ക് തയ്യാറാക്കാം, അതും മുട്ട കറിയും റൈസ് കൂടി ചേർത്ത് മിക്സ് ആക്കി കഴിക്കുമ്പോൾ നല്ല സ്വാദും നിറവും ഒക്കെ ഉണ്ടായിരിക്കും. നിങൾ ഈ സ്പെഷ്യൽ പുലാവ് ഇതുവരെ കഴിക്കാത്തവർ ആണെങ്കിൽ ഒരു തവണയെങ്കിലും ഇതുപോലെ ഒരു മുട്ട കൊണ്ടു ട്രൈ ചെയ്തു നോക്കണം തീർച്ചയായും നിങ്ങൾ ഈ രീതി തന്നെയായിരിക്കും പിനീഡ് പിന്തുടരുക.

അപ്പോൾ റൈസിനായി ആവശ്യമുള്ളത് ഒരു കപ്പ് ബിരിയാണി അരി, നെയ്യ്, ജീരകം, പച്ചമുളക്, തക്കോലം, പട്ട, ഏലയ്ക്ക, കരയാമ്പൂ, ആവശ്യത്തിന് വെള്ളം, ഉപ്പ്, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കശുവണ്ടി സവാള എന്നിവയാണ്. പിന്നെ മുട്ട കറിക്കായി നെയ്, സൺഫ്ലവർ ഓയിൽ, സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, മഞ്ഞൾപ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല ജീരകം പൊടി വെള്ളം, മല്ലിയില, തൈര് നാലു മുട്ട പുഴുങ്ങിയത് എന്നിവയാണ് വേണ്ടത്.

അപ്പോൾ ഈ സ്പെഷ്യൽ മുട്ട പുലാവ് നിങ്ങൾക്ക് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Mums Daily.