സ്പെഷ്യൽ മുട്ട മസാല ദോശയും തക്കാളി ചമ്മന്തിയും ഉണ്ടാകുന്ന നാടൻ രീതി അറിഞ്ഞു ഇന്ന് ഉണ്ടാക്കാം

സാദാ ദോശയിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ചു ഉണ്ടാക്കുന്ന മുട്ട ദോശ അല്ലാതെ ഒരു വെറൈറ്റി മുട്ട മസാലയും ഒപ്പം കോംബിനേഷനായ ചട്ട്‌ണിയും, ഇത് തയ്യാറാക്കാനായി ആദ്യം ദോശമാവു തയ്യാറാക്കി വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ അരിഞ്ഞതും.

ആവശ്യത്തിന് ഉപ്പ് ചേർത്ത് കളർ മാറി വരുമ്പോൾ അതിലേക്ക് മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ, അതിലേക്ക് തക്കാളി കൊത്തിയരിഞ്ഞത് ചേർത്ത് വെന്ത് വന്നതിലേക്ക്‌ മുട്ടയും, ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ബീറ്റ് ചെയ്ത് ചേർത്തിളക്കി മുഴുവനായി ഡ്രൈ ആകുന്നതിനുമുമ്പ് തീ ഓഫ് ചെയ്യാം. എന്നിട്ട് ദോശക്കല്ലിൽ മാവൊഴിച്ച് അതിനുമുകളിലായി വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യൊഴിച്ച് നടുവിലായി മസാല വെച്ച് മല്ലിയില കൂടി താല്പര്യമുണ്ടെങ്കിൽ ചേർത്ത് മൊരിഞ്ഞു വരുമ്പോൾ മടക്കാം. അപ്പൊൾ വെറൈറ്റി മുട്ട ദോശ തയ്യാറാകും. ഇതിനൊപ്പം ഒരു തക്കാളി ചമ്മന്തി കൂടി ഉണ്ടാക്കി കാണിക്കുന്നുണ്ട്. അപ്പോൾ രണ്ടും. നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *