സ്റ്റാർ ഹോട്ടലിലെ മുട്ട കറി ഉണ്ടാക്കുന്ന വിധം അറിയാൻ ഇനി എങ്ങും പോകേണ്ടതില്ല അസൽ നാടൻ രീതി

എന്നും പച്ചക്കറി ഒക്കെ കഴിച്ചു മടുത്തെങ്കിൽ ഇപ്പോൾ ഏറ്റവും എളുപ്പമായി കിട്ടുന്ന മുട്ട കൊണ്ട് കിടിലൻ ഒരു ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി. ഇതാകുമ്പോൾ രാവിലെ ബ്രേക്ക്ഫാസ്റ്റ്നും ഉച്ചയ്ക്ക് ചോറിനും എല്ലാം ഈ ഒരു വിഭവം ഉണ്ടെങ്കിൽ നമ്മുടെ വയറു നിറഞ്ഞു കിട്ടുകയും ചെയ്യും ഒപ്പം ഒടുക്കത്തെ ടേസ്റ്റും ആണ്. പെട്ടന്ന് തന്നെ തയ്യാറാക്കാം എന്നുള്ളത് കൊണ്ട് ഈ കറി തയ്യാറാകാൻ എല്ലാവർക്കും നല്ല ഇഷ്ടായിരിക്കും.

അപ്പോൾ ഇത് ഉണ്ടാക്കുവാനായി ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ സവാള ഉപ്പും ചേർത്ത് വഴറ്റി, അതു കഴിഞ്ഞു പച്ചമുളക്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവകൂടി ഇട്ട് വഴറ്റി വാടി വരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വീണ്ടും വഴറ്റി പച്ച മണം മാറുമ്പോൾ അതിലേക്ക് വെള്ളം കൂടി ഒഴിച്ച് ഈ സമയം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തു തിള വന്നു തുടങ്ങുമ്പോൾ അൽപ്പം പഞ്ചസാരയും പിന്നീട തിളക്കുമ്പോൾ പുഴുങ്ങിയ മുട്ടയും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്‌താൽ നാടൻ സ്റ്റൈൽ മുട്ട കറി റെഡി ആകും.

മുട്ട ഉണ്ടെങ്കിൽ അതികം ചേരുവകൾ ആവശ്യം ഇല്ലാത്ത ഈ സംഭവം പെട്ടന്ന് തന്നെ റെഡി ആയി കിട്ടും കൂടാതെ നാടൻ രുചി എന്നും മനസ്സിൽ നിൽക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *