മുരിങ്ങക്കക്കൊണ്ട് അടിപൊളി തോരൻ ഉണ്ടാക്കിയാലോ?

മുരിങ്ങക്കായ ധാരാളം ഉണ്ടാകുന്ന ഈ സമയത്ത് അത് വെറുതെ കളയണ്ട. സ്ഥിരം മുരിങ്ങക്ക സാമ്പാർ, മുരിങ്ങക്ക പരിപ്പ്ക്കറി എന്നിവ മാറ്റി നമുക്ക് മുരിങ്ങക്ക തോരൻ ഉണ്ടാക്കാം. അതിനായി 6-7 അധികം മുക്കാന്ന മുരിങ്ങക്ക എടുത്ത് മുറിച്ച് അതിലെ മാംസം സ്പൂൺ വെച്ച് ചുരണ്ടിയെടുക്കാം.

ഇനി ഒരു പാത്രത്തിൽ ചുരണ്ടി വെച്ച മുരിങ്ങക്കായ, ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത്, 4 പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിരുമി ഒരു അഞ്ച് മിനിറ്റ് മാറ്റിവെക്കുക. അതിനു ശേഷം ഒരു ചട്ടി ചൂടാക്കി 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കുറച്ച് വേപ്പില , രണ്ട് ഉണക്കമുളക് ചേർക്കുക. ഇതിലേക്ക് നേർത്തെ എടുത്ത് വെച്ച മുരിങ്ങക്കായുടെ കൂട്ട് ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മൂടി വെച്ച് വേവിക്കുക. സ്വാദിഷ്ടമായ മുരിങ്ങക്ക തോരൻ തയ്യാറായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *