ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള മുക്കുറ്റിയെ കുറിച്ചുള്ള നമുക്ക് അറിയാത്ത ചില കാര്യങ്ങൾ ഇന്ന് അറിയാം

ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള മുക്കുറ്റിയെ കുറിച്ചുള്ള ഏതാനും കാര്യങ്ങൾ അറിയാം. കർക്കടകമാസത്തിൽ മുക്കുറ്റിയ്ക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്, കർക്കിടകത്തിൽ നമ്മൾ മുക്കുറ്റി ചാർത്തുവാൻ ആയി ഇവ അന്വേഷിച്ച് നടക്കുന്ന പതിവുണ്ട്,

മുൻപൊക്കെ എവിടെയും കാണാവുന്ന മുക്കുറ്റി ഇപ്പോൾ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം കാണുന്ന പതിവുള്ളൂ, തൊട്ടാർവാടിയുടെ പോലെ ഇവയുടെ ഇലകളും വാടുന്നതാണ്. സംസ്കൃതിയുടെ ഒരു അടയാളം കൂടിയാണ് മുക്കുറ്റി എന്ന് പറയാം. ദശപുഷ്പങ്ങളിൽ ഉള്ള 10 പുഷ്പങ്ങൾക്കും അതിൻറെതായ ഗുണങ്ങളുണ്ട്, മുക്കുറ്റിയ്ക്കും അതുപോലെതന്നെയാണ്. ആയതിനാൽ വെറുതെ നെറ്റിയിൽ തൊടാതെ വേറെയും ഒരുപാട് കാര്യങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഒരുവർഷം വരെയാണ് ഈ ഒരു മുക്കുറ്റിയ്ക്ക് ആയുസ്സ് ഉള്ളത് ,മഴയുള്ള സമയത്താണ് മുളയ്ക്കുക. കർക്കിടകത്തിലെ ആദ്യത്തെ ഏഴുദിവസം നെറ്റിയിൽ മുക്കുറ്റി തൊടുക്കുക എന്ന ചടങ്ങുണ്ട്, അതുപോലെതന്നെ പൂജയ്ക്കു ഇവ എടുക്കുന്നതാണ്, മാത്രമല്ല സ്ത്രീകൾ ഇത് മുടിയിൽ ചൂടിയിട്ടുണ്ടെങ്കിൽ ഭർത്താവിനും പുത്രനും ഒക്കെ നല്ലതാണ് എന്നാണ് പറയുക, ഇവയുടെ ഗുണങ്ങൾ നമുക്ക് അറിയാം, ഈ അറിവുകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവരിലേക്കും എത്തിക്കാം.