എല്ലാവർക്കും ഇഷ്ടമുള്ള മനോഹരമായ ഒരു മോര് ഒഴിച്ചുകൂട്ടാൻ അഥവാ മോര് കാച്ചിയത് തനി നാടൻ സ്റ്റൈലിൽ

എല്ലാവർക്കും ഇഷ്ടമുള്ള മനോഹരമായ ഒരു മോര് ഒഴിച്ചുകൂട്ടാൻ അഥവാ മോര് കാച്ചിയത് തനി നാടൻ സ്റ്റൈലിൽ തയ്യാറാക്കുന്നത് കാണാം.

ഒരുപാട് ആളുകൾക്ക് പ്രിയമുള്ള ഒരു കറി ആയിരിക്കും മോരൊഴിച്ചു കൂട്ടാൻ അഥവാ മോര് കാച്ചിയത്, പലരും ഇതിനെ പല പേരിൽ ആണ് വിളിക്കുന്നത്, എന്നാല് പല വിശേഷ അവസരങ്ങൾക്കും സാമ്പാറിന് പകരമായി കൂടുതൽ പലരും ഇവ വെക്കാറുണ്ട്. അതുപോലെ നല്ല അടിപൊളി മോര് കാച്ചിയത് ആണ് സുമ ടീച്ചർ ഇന്ന് നമുക്കായി തയ്യാറാക്കി കാണിക്കുന്നത്‌.

സുമ ടീച്ചർ ആകുമ്പോൾ അല്പം ക്ലാസെടുത്ത് കൊണ്ടു ഈ മനോഹരമായ റസ്പി നമുക്കായി പറഞ്ഞുതരുന്നത്. അപ്പോൾ ഇതിനായി ആവശ്യമുള്ളത് മൂന്ന് കപ്പ് തൈര്, ഉപ്പ്. പിന്നെ മസാലക്കായി കാൽകപ്പ് നാളികേരം ചിരവിയത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, നാലു തൊട്ട് അഞ്ച് ചെറിയുള്ളി, ഒരു ചെറിയ കേസ് ഇഞ്ചി, അഞ്ചു തൊട്ട് 6 വെളുത്തുള്ളി, അര ടീസ്പൂൺ ജീരകം. പിന്നെ താളിക്കാൻ ആയി രണ്ട് ടേബിൾ സ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ കടുക്, നാലു തൊട്ട് അഞ്ച് പച്ചമുളക്, 2 തൊട്ട് മൂന്നു തണ്ട് കറിവേപ്പില, 8 തൊട്ടു 10 ചെറിയ ഉള്ളി അരിഞ്ഞത്, 4 തൊട്ട് അഞ്ച് നടുവ് കേറിയ പച്ചമുളക്, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവയാണ്.

പലർക്കും ഈ ഒരു കൂട്ടാൻ ഉണ്ടാക്കാൻ അറിയും, എന്നാലും സുമ ടീച്ചറുടെ രീതി കാണാം.