പാൽ, റവ പിന്നെ വീട്ടിലുള്ള ചേരുവകൾ തന്നെ വച്ച് പെട്ടെന്നൊരു മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കാം

പാൽ, റവ പിന്നെ വീട്ടിലുള്ള ചേരുവകൾ തന്നെ വച്ച് പെട്ടെന്നൊരു മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് കപ്പ് പാൽ ഒഴിച്ച് കൊടുക്കാം, അത് ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ പാലിലിട്ട് അലിയിക്കണം, പിന്നെ ആവശ്യത്തിനനുസരിച്ച് മൂന്ന് തൊട്ട് 5 ടേബിൾസ്പൂൺ വരെ പഞ്ചസാര ചേർത്ത് അതും നല്ലപോലെ അലിയിപ്പിച്ചു എടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്ത് കൊടുക്കാം, എന്നിട്ട് റവ കൂക്ക് ആകുന്നതുവരെ രണ്ടു മിനിറ്റ് ചെറു തീയിൽ ഇട്ട് നിർത്താതെ ഇളക്കി വേവിച്ചെടുക്കണം.

എന്നിട്ട് റവ വെന്തുവരുമ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്തത് ഈ മിക്സ് ചൂടാറാണ് വേണ്ടി വെക്കാം, എന്നിട്ട് മിക്സിയുടെ ജാറിലേക്കു 2 കോഴി മുട്ട പൊട്ടിച്ചൊഴിക്കാം, ഒപ്പം ഒരു ടീസ്പൂൺ വാനില എസ്സൻസ്, ഒരു നുള്ള് ഉപ്പ്, ചൂടാറിയ പാൽ റവ മിക്സ് എന്നിവ ചേർത്ത് ഒരു മിനിറ്റ് നേരം മിക്സിയിൽ അടിച്ച് എടുക്കണം.

ശേഷം ഇത് വേവിക്കാൻ ആയി കേക്ക് ടിൻ അഥവാ അത്പോലെ ഒരു പാത്രം എടുത്തു അതിൻറെ എല്ലാ ഭാഗത്തും നെയ്യ് തേച്ചു കൊടുക്കാം, ശേഷം അടിച്ചെടുത്ത മിക്സ് അതിലേക്ക് ഒഴിച്ച് കൊടുത്തു അതിനു മുകളിലായി ഒരു അലുമിനിയം ഫോയില് വച്ച് കവർ ചെയ്യാം, ഇത് ആവി കയറ്റുമ്പോൾ വെള്ളം അതിന്മേൽ വീഴാതിരിക്കാൻ വേണ്ടിയാണ്.

ശേഷം ഒരു ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ചു കൊടുത്തു നല്ലപോലെ ചൂടായി തിളച്ചുവരുമ്പോൾ അതിലേക്ക് ഇഡ്ഡലിത്തട്ട് ഇറക്കിവെച്ച് അതിനുമുകളിലായി കേക്ക് ടിൻ വച്ച് 20-30 മിനിറ്റ് വരെ ആവി കേറ്റുക, എന്നിട്ട് ഏകദേശം 25 മിനിറ്റ് കഴിയുമ്പോൾ വെന്തുവോ എന്ന് നോക്കിയിട്ട് പുറത്തേക്ക് എടുക്കാവുന്നതാണ്.

എന്നിട്ടത് മുഴുവനായി ചൂടാറി കഴിയുമ്പോൾ സൈഡിൽ നിന്ന് എല്ലാം കത്തി വച്ച് പുഡ്ഡിംഗ് വിടിയിപ്പിച്ചു എടുത്തു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്, എന്നിട്ട് അതിനുമുകളിൽ ചോക്ലേറ്റ് സിറപ്പ് മറ്റും വേണമെങ്കിൽ സ്പ്രെഡ് ചെയ്തു കൊടുക്കാം. എന്നിട്ട് വേണമെങ്കിൽ ഇപ്പോൾ തന്നെ അത് മുറിച്ചു കഴിക്കാവുന്നതാണ്, അല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ച് നല്ലപോലെ തണുപ്പിച്ച് അതിനുശേഷവും കഴിക്കാം. ഇങ്ങനെയാണ് വായിലിട്ടാൽ അലിഞ്ഞു പോകുന്ന മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *