നിമിഷങ്ങൾക്കുള്ളിൽ മിൽക്ക് പേട ഈസി ആയി ഉണ്ടാക്കുവാൻ ഈ അറിവ് മതി, ഇത്ര എളുപ്പം ആയിരുന്നുവോ

മിൽക്ക് പേട നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം.

അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് പാൽപ്പൊടി, രണ്ട് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര, പിന്നെ അരക്കപ്പ് പാൽ കുറച്ച് കുറച്ചായി ഒഴിച്ച് മിക്സ് ചെയ്യാം, ഒട്ടും കട്ടകൾ ഒന്നും ഇല്ലാതെ മിക്സ് ചെയ്തു എടുക്കണം, നല്ല ദോശ മാവിന്റെ ഒക്കേ പരുവമാകുമ്പോൾ പാൽ ഒഴിക്കുന്നത് നിർത്താം.

എന്നിട്ട് ഒരു പാൻ അടുപ്പത് വച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഇട്ടു കൊടുക്കാം, അത് ഉരുകി വരുന്ന സമയത്ത് പാൽപ്പൊടി മിക്സ് അതിലേക്ക് ഒഴിച്ച് കൊടുക്കുക, എന്നിട്ട് ചെറു തീയിൽ ഇട്ട് നിർത്താതെ ഇളക്കി കൊടുക്കണം, അടിയിൽ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം, അതുകൊണ്ടുതന്നെ നോൺസ്റ്റിക് പാൻ ആയിരിക്കും കൂടുതൽ ഉപയോഗിക്കുന്നതും നല്ലത്.

ശേഷം പാലൊക്കെ ചെറുതായൊന്ന് ഡ്രൈ ആവുന്ന സമയം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചതും കൂടി ചേർത്ത് കൊടുക്കാം, എന്നിട്ട് മിക്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ പാത്രത്തിൽ നിന്നും ചെറുതായി വിട്ടുവരുന്ന പരുവമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ നെയ്യ്, മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യണം, എന്നിട്ട് പാത്രത്തിൽനിന്നും മുഴുവനായി വിട്ടു വരുന്ന സമയത്ത് അര ടീസ്പൂൺ നെയ്യ് കൂടി ഒഴിച്ച് വീണ്ടും മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

അതിനുശേഷം അത് ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടാകുമ്പോൾ അതിൻറെ മുകളിലായി ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര വിതറി കൊടുത്തു കൈ വച്ചു തന്നെ മിക്സ് ചെയ്യണം.

എന്നിട്ട് കയ്യിൽ ഓയിൽ തടവി കൊടുത്തു കയ്യിൽ നിന്ന് ഉരുള എടുത്തു പേടയുടെ ഷേപ്പിൽ ചെയ്തിട്ടുണ്ടെങ്കിൽ കറക്റ്റ് പുറത്തു നിന്ന് വാങ്ങുന്ന പേട നമുക്ക് ലഭിക്കുന്നു. കടപ്പാട്: Henna’s LIL World.

Leave a Reply

Your email address will not be published. Required fields are marked *