കെമിക്കൽ ഒന്നുമില്ല, അരിപ്പൊടിയും പാലും കൊണ്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഡെസ്സേർട്

കസ്റ്റാഡ് പൗഡർ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ അല്പം ഫ്രൂട്ട്സ് ഇരിപ്പുണ്ടെങ്കിൽ പെട്ടന്ന് തയ്യാറാക്കാം ഒരു കിടിലൻ ഫ്രൂട്ട്സ് സലാഡ്. കുട്ടികൾക്കും മുതിർന്നവർക്കും ആകട്ടെ ഫ്രൂട്ട്സ് വച്ചുഇങ്ങനെ ഒരു രീതിയിൽ ഉണ്ടാക്കി കൊടുത്തു നോക്കൂ പെട്ടെന്ന് തന്നെ ഫ്രൂട്ട്സ് തീർന്നു കിട്ടും അല്ലെങ്കിൽ ആരും കഴിക്കാതെ ഇവ ചീഞ്ഞു പോകുന്നതായിരിക്കും പല വീടുകളിലും പതിവ്.

ഇത് തയ്യാറാക്കാൻ നമുക്ക് അൽപം ഫ്രൂട്ട്സ് വേണം (നിങ്ങളുടെ ഇഷ്ടാനുസരണം ഏത് പഴങ്ങൾ വേണമെങ്കിലും എടുക്കാവുന്നതാണ്).

അതിനാൽ ഒരു ബൗൾ എടുത്ത് അതിലേക്കു ഒരു ആപ്പിളും ഒരു നേന്ത്രപ്പഴവും നുറുക്കിയതും, അരക്കപ്പ് കറുത്ത മുന്തിരി ഒപ്പം അരക്കപ്പ് മാതള നാരങ്ങ കൂടി ഇതിലേക്ക് ചേർക്കുക ( നിങ്ങൾ മാതളനാരങ്ങ ചേർക്കുന്നു എങ്കിൽ അപ്പോൾ തന്നെ കുടിക്കേണ്ടി വരും, അധികം നേരം ഫ്രിഡ്ജിൽ മാതളനാരങ്ങ ഇരുന്നാൽ അതിൻറെ ഒരു ചവർപ്പ് കഴിക്കുമ്പോൾ വരും, അതിനാൽ അപ്പൊൾ തന്നെ കഴിക്കാതെ ഒരുപാട് നേരം ഫ്രിഡ്ജിൽ വയ്ക്കുന്നുണ്ടെങ്കിൽ ഇപ്പൊൾ മാതളനാരങ്ങ ചേർക്കാതെ കഴിക്കാൻ നേരം മാത്രം ചേർക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം).

എന്നിട്ട് ഈ ഫ്രൂട്ട്‌സിലേക്ക് രണ്ടു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇവ ഒന്ന് മിക്സ് ചെയ്ത്, 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വിടുക.

ഈ സമയം ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും കാൽകപ്പ് പാലും കൂടി ചേർത്ത് ഒന്നു മിക്സ് ചെയ്തെടുക്കണം, അത് അവിടെ മാറ്റി വെച്ച് ഒരു പാത്രം അടുപ്പത്ത് വെക്കുക, എന്നിട്ടു ഒരു ലിറ്റർ പാൽ അതിലേക്കു ഒഴിച്ചു കൊടുത്തു ഒന്ന് ചൂടാക്കുക (പാട കെട്ടി വരാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം), ശേഷം ഇത് ചൂടായി വരുമ്പോൾ അതിലേക്ക് നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ മാത്രം 2 ടീസ്പൂൺ കണ്ടെൻസെഡ് മിൽക് ചേർക്കുക എന്നിട്ടു ഒരു 8 ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കാം( കണ്ടെൻസെഡ് മിൽക് ഇല്ലെങ്കിൽ പഞ്ചസാര കുരച്ചു കൂടി കൂട്ടാം). എന്നിട്ടു മൂന്ന് മിനിറ്റ് നേരം പാൽ ഇളക്കി അതിലേക്കു കലക്കി വച്ചിരിക്കുന്ന അരിപൊടി ഒന്ന് ഇളക്കി ഒഴിച്ച് കൊടുത്ത്.. നല്ലപോലെ പാൽ ഒന്നു കുറുക്കി എടുക്കണം.

ഈ സമയം തീ മീഡിയം ഫ്ലെയിമിലേക്ക് ആക്കാവുന്നതാണ്, എന്നിട്ട് വല്ലാതെ കുറുകി പോകാതെ ഒരു വിധം കുറുകി തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതിലേക്ക് 2 നുള്ള് മഞ്ഞൾ പൊടി കളറിന് വേണ്ടി ചേർത്ത് മിക്സ് ചെയ്തു ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് ചൂടാറി കഴിഞ്ഞു മിക്സിയുടെ ജാറിൽ ഒഴിച്ച് കാൽ ടീസ്പൂൺ വാനില എസൻസ് കൂടി ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഏകദേശം രണ്ട് മിനിറ്റ് നേരം മിക്സ് ചെയ്ത് എടുത്താൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ സലാഡ് കിട്ടുകയുള്ളൂ.

അതുകഴിഞ്ഞ് നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന പഴങ്ങളിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഫ്രൂട്ട്സുമായി മിക്സ് ചെയ്തു കൊടുക്കുക. അവസാനം അല്പം ചെറിപഴം കൂടി മുറിച്ചു ഇട്ടുകൊടുത്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ്.