നല്ല സ്വാദിഷ്ടമായ മീൻ പുട്ട് ഉണ്ടാക്കാം, ഒരിക്കൽ കഴിച്ചാൽ പിന്നീട് ഇതൊരു ശീലമായിരിക്കും

നല്ല സ്വാദിഷ്ടമായ മീൻ പുട്ട് ഉണ്ടാക്കാം, പുട്ടിനു കടല, പഴം, ചിക്കൻ, ബീഫ് കറി അങ്ങനെയൊക്കെ കൂട്ടി നമ്മൾ കഴിക്കാറുണ്ട്, എന്നാൽ മീനും കൂടി ചേർത്തിട്ടുള്ള കിടിലൻ പുട്ട് വളരെയധികം വ്യത്യസ്തവും അതിലേറെ സ്വാദിഷ്ടവും ആയിരിക്കും. ഇത് തീർച്ചയായും പുട്ടുപൊടി നനനച്ചു മീനും ഉണ്ടാക്കി രണ്ടുംകൂടി മാറിമാറി സ്റ്റഫ് ചെയ്തു ആവി കയറ്റുകയാണ്, എന്നാൽ ഈ മീൻ തോരൻ പോലെയാണ് വെക്കുന്നത്.

ഇതിനായി ആദ്യം മീൻ വൃത്തിയാക്കി അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കണം, അതിനുശേഷം ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇട്ട് വഴറ്റി, സവാള ഇട്ട് വഴന്നുവരുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, പിന്നെ മീൻ ഇട്ട് നല്ലപോലെ മിക്സ് ചെയ്യണം, നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് നാളികേരം ചിരവിയത് കൂടി ഇട്ടു മിക്സ് ചെയ്തു അൽപ്പം വേണ്ടത് ചെറുനാരങ്ങാനീര് ചേർത്ത് മീൻ തോരൻ ആക്കാം. അതിനുശേഷം നനച്ചാപൊടിയും, മീനും ഒരുപോലെ പുട്ടുകുറ്റിയിൽ സ്റ്റഫ് ചെയ്ത് അവി കയറ്റി എടുത്താൽ മതിയാകും. വളരെ വിശദമായി നിങ്ങൾക്കായി ഉണ്ടാക്കുന്ന രീതി കാണിച്ചുതരുന്നുണ്ട്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *