തനി നാടൻ സ്റ്റൈലിൽ കൊഴുവ പീര പറ്റിച്ചത് ഉണ്ടാക്കിയാൽ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും

തനി നാടൻ സ്റ്റൈലിൽ കൊഴുവ പീര പറ്റിച്ചത് ഉണ്ടാക്കിയാൽ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും. ഇപ്പോൾ കൊഴുവ എല്ലാം ധാരാളം നമ്മുടെ വീടുകളിൽ ലഭിക്കുന്നതാണ്,

ഈ സമയം സാധാ പോലെ വറുക്കുകയോ കറി വെക്കുകയും മറ്റും ചെയ്യാതെ ഇതുപോലെ മീൻ പീര തയ്യാറാക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും, അതിലേറെ രുചികരവും ആയിരിക്കും. അപ്പോൾ മീൻപീര ഇതുവരെ കഴിച്ചിട്ടില്ലാത്തവർക്കും അഥവാ ഉണ്ടാക്കിയിട്ടില്ലാത്തവർക്കും എല്ലാം ഇത് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആയിരിക്കും. കാരണം വളരെ വിശദമായി ആണ് തയ്യാറാക്കുന്ന രീതി കാണിച്ചു തരുന്നത്. ഒരുപാട് മസാലകൾ ഒന്നും ചേർക്കാതെ തനി നാടൻ രീതിയിൽ ആണ് ഈ പീര തയ്യാറാക്കുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ളത് 350ഗ്രാം മീൻ, 2 പീസ് കുടംപുളി, രണ്ട് ടീസ്പൂൺ ഉപ്പ്, കാൽകപ്പ് ചൂടുവെള്ളവും, ഒരു കപ്പ് തേങ്ങ ചിരവിയത്, 10 ചെറിയുള്ളി മൂന്ന് ഇഞ്ച് വലിപ്പത്തിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, അരടീസ്പൂൺ മഞ്ഞൾപൊടി, 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ്. നമ്മുടെ വീട്ടിലുള്ള ചേരുവകൾ ആണ് മാത്രമല്ല മസാലകൾ ഒന്നും ചേർത്തിട്ടില്ല, അതിനാൽ കുട്ടികൾക്ക് വരെ ധാരാളം കഴിക്കുവാനും സാധിക്കുന്നു. എങ്ങനെ തയ്യാറാക്കുന്നു എന്ന് നിങ്ങൾക്കും കാണാം ഇഷ്ടമായാൽ ഈ

റെസിപ്പി മറ്റുള്ളവരിലേക്കും എത്തിക്കാം.