മീൻ ഫ്രൈയുടെ ഫാൻസ് ഉണ്ടെങ്കിൽ ഇനി മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ രണ്ടു ചേരുവകൾ കൂടി ചേർക്കൂ

മീൻ ഫ്രൈയുടെ ഫാൻസ് ഉണ്ടെങ്കിൽ ഇനി മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ രണ്ടു ചേരുവകൾ കൂടി ചേർത്ത് അടിപൊളിയാക്കാം.

ഇതിനായി അഞ്ച് അയല നല്ലപോലെ ക്ലീൻ ചെയ്തു വൃത്തിയാക്കി അതിന്മേൽ വരഞ്ഞു കൊടുക്കാം, ഫ്രൈ ചെയ്യാനായി ഏതു മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്.

ഇനി ഇതിനായുള്ള മസാല തയ്യാറാക്കാൻ ആയി ഒരു ബൗളിലേക്ക് 2 ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടി, ഒരു ചെറിയ കഷണം ഇഞ്ചി ചിക്കിയത്, ആറ്-ഏഴ് ചെറിയ വെളുത്തുള്ളി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മുതൽ അര ടീസ്പൂൺ വരെ മഞ്ഞൾ പൊടി, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ് ചെയ്തു അത് മിക്സിയുടെ ചെറിയ ജാറിലേക്കിട്ട് പേസ്റ്റ് പോലെ അരച്ചെടുക്കാനുള്ള വെള്ളം ചേർത്ത് അരച്ച് ഒരു ബൗളിലേക്ക് മാറ്റാം.

എന്നിട്ട് അതെ ജാറിലേക്ക് മിക്സിയുടെ 8-10 വറ്റൽമുളക് 10 മിനിറ്റ് വെള്ളത്തിലിട്ട് കുതിർത്തത് ഇട്ട് മിക്സിയിൽ ചതച്ചു എടുക്കാം, എന്നിട്ട് തുറന്നു അതിലേക്ക് 5-6 ചുവന്നുള്ളി ചേർത്ത് വീണ്ടും ചതച്ചു എടുക്കാം, എന്നിട്ട് ഈ ചതച്ച മിക്സ് അരച്ച മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി മീനിന്റെ മുകളിലും ഉള്ളിലും എല്ലാം നല്ലപോലെ തേച്ചു പിടിപ്പിച്ചു മിനിമം 30 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാൻ വിടണം. ചിലപ്പോൾ മസാല ബാക്കി ഉണ്ടാകും അത് നല്ലപോലെ അടച്ചു ഫ്രിഡജിൽ സൂക്ഷിക്കാം.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച്അത് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം, പിന്നെ മീൻ ഫ്രൈ ചെയ്യുമ്പോൾ എപ്പോഴും മീഡിയം ഫ്ലെയിമിന് കുറച്ചു താഴെയായി വെച്ചുവേണം പതുക്കെ ഫ്രൈ ചെയ്തെടുക്കാൻ, അങ്ങനെ ആകുമ്പോഴാണ് രുചി കൂടുക കൂടാതെ അടിയിൽ പിടിക്കാതെ ഇരിക്കാൻ ചൂടായ എണ്ണയുടെ മുകളിലായി വേപ്പില തണ്ടോടു കൂടി വച്ച് കൊടുക്കാം, ശേഷം മീൻ വച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അടിയിൽ പിടിക്കുകയില്ല, ഒരു സമയം ഒന്നോ രണ്ടോ മൂന്നോ എണ്ണം വക്കാൻ സാധിക്കുകയുള്ളൂ, ഇനി വലിയ പാൻ ആണെങ്കിൽ അതിനനുസരിച്ച് കൂടുതൽ വയ്ക്കാം.

എന്നിട്ട് ഒരു സൈഡ് മൊരിഞ്ഞു ആയി വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിടാം, അങ്ങനെ തിരിച്ചുംമറിച്ചും നിങ്ങൾക്ക് എത്ര മൊരിഞ്ഞു കിട്ടണമോ അത്രയും പാകമാകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ സ്പെഷ്യൽ രുചിയിൽ മീൻ ഫ്രൈ തയ്യാറാകുന്നതാണ്. തീർച്ചയായും ഇനി മീൻ കിട്ടുമ്പോൾ ഈ രീതിയിൽ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *