ഈ ഗ്രീൻ മസാല ചേർത്ത് തയ്യാറാക്കുന്ന മത്തി ഫ്രൈയുടെ രുചി കാരണം നിങ്ങൾ വയറുനിറയെ ചോറുണ്ടു പോകും

ഈ ഗ്രീൻ മസാല ചേർത്ത് തയ്യാറാക്കുന്ന മത്തി ഫ്രൈയുടെ രുചി കാരണം നിങ്ങൾ വയറുനിറയെ ചോറുണ്ടു പോകും, അത്രയും സ്പെഷ്യൽ ആയ മത്തി പൊരിച്ചത് ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിനായി ചെറിയ ജാറിലേക്ക് 7 പച്ചമുളക്, 7 അരി കളഞ്ഞ പച്ചമുളക്, ചെറിയ കഷണം ഇഞ്ചി, നാലഞ്ചു വലിയ അല്ലി വെളുത്തുള്ളി, 4 ചെറിയുള്ളി, ഒരു ടീസ്പൂൺ പെരുംജീരകം.

ഒരു ടീസ്പൂൺ മുഴുവൻ കുരുമുളക്, അരടീസ്പൂൺ മഞ്ഞൾപൊടി, ഒരു തണ്ട് കറിവേപ്പില, അരമുറി ചെറുനാരങ്ങനീര്, ആവശ്യത്തിന് ഉപ്പ്, ഒന്നോ-രണ്ടോ ടേബിൾസ്പൂൺ വെള്ളമൊഴിച്ച് കുറച്ചു തരിയോട് കൂടി അരച്ച് എടുത്തത് അരകിലോ നല്ലപോലെ വൃത്തിയാക്കി വരഞ്ഞ മീനിന്മേൽ തേച്ചുപിടിപ്പിച്ച് 30 മിനിറ്റ് ഒക്കെ റസ്റ്റ് ചെയ്യാൻ വയ്ക്കാം. കൂടുതൽ സമയം വേണമെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോൾ അതിനുമുകളിലായി കറിവേപ്പിലയിട്ട് പിന്നെ മീൻ വച്ച് രണ്ട് സൈഡും മൊരിഞ്ഞു വരുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. അപ്പോൾ നല്ല അടിപൊളി ഇതുവരെ നിങ്ങൾ കഴിച്ചതിൽ ഏറ്റവും രുചികരമായ മത്തി ഫ്രൈ തയ്യാറാകുന്നതാണ്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപെടും.

Leave a Reply

Your email address will not be published. Required fields are marked *