തനി കേരള സ്റ്റൈൽ മൊരിഞ്ഞ മസാല ദോശ ആർക്കും ഉണ്ടാക്കാം, ഇതൊക്കെ ഇത്രക്ക് ഈസി ആയിരുന്നുവോ

തനി കേരള സ്റ്റൈൽ മൊരിഞ്ഞ മസാല ദോശ ഉണ്ടാക്കാം.അപ്പോൾ മാവു ഉണ്ടാക്കാനായി ഒരു കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, അര ടീസ്പൂൺ ഉലുവ, കാൽ കപ്പ് അവല്/ചോർ എന്നിവയാണ് വേണ്ടത്.

ഇതിൽ പച്ചരി, ഉഴുന്ന്, ഉലുവ വേറെ ബൗളിൽ നല്ലപോലെ കഴുകി നാലഞ്ചു മണിക്കൂർ കുതിരാൻ വേണ്ടി വെക്കാം, അതിനുശേഷം ഇവ ഓരോന്നായി അരച്ചെടുക്കണം, അരക്കുമ്പോൾ ഉഴുന്നിന്റെയും ഉലുവയുടെയും ഒപ്പം കുതിർത്ത അവൽ അല്ലെങ്കിൽ ചോർ ചേർക്കേണ്ടതുണ്ട്.

എന്നിട്ട് ഇവയെല്ലാം അരച്ചെടുത്ത് ഒരു ബൗളിലേക്ക് ഒഴിക്കാവുന്നതാണ്, ശേഷം അത് ഒരു 8 മണിക്കൂർ പൊങ്ങി വരാൻ വേണ്ടി അടച്ചു വെക്കാം, എട്ടു മണിക്കൂറിനു ശേഷം മാവ് അത്യാവശ്യ പൊങ്ങി വരും അപ്പോൾ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കാവുന്നതാണ്.

അതിനുശേഷം ഉള്ളിൽ വെക്കാനുള്ള മസാല തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പത്തുവച്ച് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം, എന്നിട്ട് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ കടലപ്പരിപ്പ്, അര ടീസ്പൂൺ ചെറിയ ജീരകം, മൂന്നു വറ്റൽമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവ ഇട്ടു ഒന്ന് റോസ്റ്റ് ചെയ്യണം, ചെറു തീയിൽ തീ വച്ചിരുന്നാൽ മതിയാകും, ശേഷം അതിലേക്ക് ഒരു കപ്പ് സവാള അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരച്ചത്, 3 പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു വഴറ്റി എടുക്കാം, സവാള നല്ലപോലെ വഴന്നുവരുമ്പോൾ അതിലേക്ക് 2 വലിയ ഉരുളക്കിഴങ് ഉപ്പു ചേർക്കാതെ വേവിച്ച് ഉടച്ചത് അതിലേക്കിട്ട് കൊടുക്കാവുന്നതാണ്, എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം, പിന്നെ അതിൽ ഒരു കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് വീണ്ടും മിക്സ് ചെയ്തു മസാല ഡ്രൈ ആകുന്നതുവരെ ഇത് ഇലക്ക്കി കൊടുക്കാം. ശേഷം അതിനു മുകളിൽ ഒരു ടീസ്പൂൺ മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാവുന്നതാണ്.

ഇനി ദോശ തയ്യാറാക്കാനായി ചൂടുള്ള പാനിലേക്ക് കുറച്ചു വെള്ളം തളിച്ചു കൊടുക്കണം, സാധാ ദോശകല്ല് ആണെങ്കിൽ എണ്ണ തടവേണ്ടതുണ്ട്, എന്നിട്ട് ഒരു തവി മാവ് ഒഴിച്ച് മീഡിയം തീ ആക്കി ദോശ ഒന്ന്വ വെന്തു വരുമ്പോൾ ഒരു ടേബിൾസ്പൂൺ എണ്ണ സൈഡ് ഭാഗങ്ങളിലെല്ലാം ഒഴിച്ച് കൊടുക്കാം, അപ്പോഴാണ് നല്ല ക്രിസ്പി ആയി ദോശ കിട്ടുക, അങ്ങനെ വരുമ്പോൾ ദോശയുടെ നടുവിലായി മൂന്നു നാല് ടേബിൾസ്പൂൺ മസാല വച്ചുകൊടുത്തു, പതിയെ രണ്ടു സൈഡിൽ നിന്നും മടക്കി എടുക്കാവുന്നതാണ്. അപ്പോൾ നല്ല സ്വാദിഷ്ടമായ മൊരിഞ്ഞ മസാലദോശ തയ്യാറാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *