സാധാരണ ചായയ്ക്ക് പകരം മസാല ടീ കുടിച്ചു നോക്കിയിട്ടുണ്ടോ? ഒരു വട്ടം കുടിച്ചു നോക്കേണ്ടതുണ്ട്

സാധാരണ ചായയ്ക്ക് പകരം മസാല ടീ കുടിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു വട്ടം കുടിച്ചു നോക്കേണ്ടതുണ്ട്, കാരണം ഈ രീതിയിൽ തയ്യാറാക്കുന്ന മസാല ടീ അടിപൊളിയാണ്.

ഇതിനായി ഒരു ചായപാത്രം അടുപ്പത്തുവച്ച് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച്, അത് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ചെറിയ ഏലയ്ക്ക ചതച്ചത്, അര ഇഞ്ച് വലുപ്പത്തിൽ കറുവപ്പട്ട, രണ്ട് കരയാമ്പു, മൂന്ന് കുരുമുളക്, ചെറിയ പീസ് ഇഞ്ചി ചെറുതായി ചതച്ചത് (ഇഞ്ചി കൂടുതൽ ഉപയോഗിക്കാൻ പാടില്ല, മാത്രമല്ല ഈ ചേരുവകൾ ഈ അളവിൽ തന്നെ എടുത്തില്ലെങ്കിൽ ചായയുടെ സ്വാദ് മാറിപോകും).

അപ്പോൾ ഇതൊക്കെ ചേർത്ത് വരുമ്പോഴേക്കും വെള്ളം നല്ലപോലെ തിളച്ചു വരുന്നതാണ്, എന്നാലും ഒന്നുകൂടി വെട്ടിത്തിളയ്ക്കുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള നിങ്ങൾ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തേയില ചേർത്തുകൊടുക്കാം, ശേഷം 30 സെക്കൻഡ് കഴിഞ്ഞ് നമുക്ക് രണ്ട് കപ്പ് പാൽ അതിലേക്ക് ഒഴിക്കാം ( രണ്ട് കപ്പ് വെള്ളത്തിന്, രണ്ട് കപ്പ് പാല് ചേർക്കണം, ഇനി പാൽ നിങ്ങൾക്ക് കൂടുതൽ ചേർക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനനുസരിച്ചു ചേർക്കാം).

അത് കഴിഞ്ഞ് പാൽ കൂടി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം, എന്നിട്ട് അതിലേക്ക് ചായക്ക് ആവശ്യമുള്ള പഞ്ചസാര ചേർത്ത് രണ്ട് മിനിറ്റ് ചായപാത്രം അടച്ചു വയ്ക്കണം, രണ്ട് മിനിറ്റിനു ശേഷം അരിച്ച് എടുത്താൽ നല്ല കിടിലൻ മസാല ടീ തയ്യാറാക്കുന്നതാണ്.

പിന്നെ ഈ ഒരു അളവിൽ തന്നെ സാധങ്ങൾ എടുക്കണം എന്നാൽ മാത്രമേ കറക്റ്റ് മസാല ടീ ലഭിക്കുകയുള്ളൂ എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, അപ്പോൾ ഈ രീതിയിൽ നിങ്ങൾ ചായ ട്രൈ ചെയ്തു നോക്കിയാൽ, പിന്നെ വീണ്ടും വീണ്ടും ഇങ്ങനെ ഒരു മസാല ചായ കുടിക്കാൻ നിങ്ങൾ ആഗ്രഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *