വീട്ടിലുണ്ടാക്കുന്ന ചോറ് കുറച്ചു വെറൈറ്റി ആയി കഴിക്കണമെങ്കിൽ ഈയൊരു മസാല റൈസ് ട്രൈ ചെയ്യാം

വീട്ടിലുണ്ടാക്കുന്ന ചോറ് കുറച്ചു വെറൈറ്റി ആയി കഴിക്കണമെങ്കിൽ ഈയൊരു മസാല റൈസ് ട്രൈ ചെയ്യാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒപ്പം ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഒഴിച്ച് അതൊന്ന് ചൂടാകുമ്പോൾ അതിലേക്ക് ഒരു കഷണം കറുവപ്പട്ട, രണ്ട് കരയാമ്പൂ, ഒരു ഏലയ്ക്ക, ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്തു ഉള്ളി വഴന്നു വരുമ്പോൾ ചെറുതീയിൽ ആക്കി അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ ജീരകം പൊടിച്ചത്,കാൽ ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി, അതിനുശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പു കൂടിയിട്ട് തക്കാളി ഉടഞ്ഞ് വെന്തുവരുമ്പോൾ അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞത്, ഒരു ക്യാരറ്റ് ചെറുതായി മുറിച്ചത്, 5 ബീൻസ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് വേവിക്കാം.

ഇതിലേക്ക് നിങ്ങളുടെ വീട്ടിലുള്ള ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ്, എന്നിട്ട് അതിലേക്ക് ഒരു കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് അടച്ച് അഞ്ചു തൊട്ടു ഏഴ് മിനിറ്റ് വരെ ചെറുതീയിൽ വേവിക്കണം, അതിനുശേഷം മൂടി തുറന്ന് വീണ്ടും ഇളക്കി അതിലേക്ക് ചോറ് ചേർക്കാവുന്നതാണ്, ഈ അളവിന് 300ഗ്രാം ചോറാണ് ചേർക്കേണ്ടത്, ഒപ്പം അല്പം മല്ലിയില കൂടി ചേർത്ത് ഇവ നല്ലപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാവുന്നതാണ്

ഇതിനായി പൊന്നിയരിയുടെ ചോറ് പോലെയുള്ള നീളത്തിൽ ഉള്ള ചോറ് ചേർക്കുകയാണെങ്കിൽ ഒരു ബിരിയാണി ലുക്ക് കിട്ടുന്നതാണ്. അപ്പോൾ ഇത് പ്രത്യേകിച്ച് കറികൾ ഒന്നും ഇല്ലെങ്കിലും നമുക്ക് ഇഷ്ടാനുസരണം കഴിക്കാവുന്ന മസാല റൈസ് ആണ്. തീർച്ചയായും എല്ലാവർക്കും ട്രൈ ചെയ്തു നോക്കാം.