ബ്രേക്ക്ഫാസ്റ്റ് ആയും ഡിന്നർ ആയും കഴിക്കാവുന്ന ഗോതമ്പുപൊടി കൊണ്ട് ഒരു മസാല നിറച്ച വിഭവം

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകിട്ട് ഡിന്നർ ആയും കഴിക്കാവുന്ന ഗോതമ്പുപൊടി കൊണ്ട് ഒരു മസാല നിറച്ച വിഭവം തയ്യാറാക്കുന്ന വിധം.

ചപ്പാത്തിയും പൂരിയും ഒക്കെ കഴിച്ചു മടുത്തെങ്കിൽ മസാല ദോശ പോലെ മസാല നിറച്ച ഒരു വിഭവം ആകാം, വേറെ കറി ഒന്നുമില്ലെങ്കിലും നല്ല ഒരു സാൻവിച്ച് ഒക്കെ കഴിക്കുന്ന രുചിയിൽ നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്. ഇതിനായുള്ള മാവ് മിക്സിയിൽ ഗോതമ്പുപൊടിയും മറ്റു ചേരുവകളും ചേർത്ത് കറക്കി എടുത്താൽ തന്നെ മാവ് റെഡിയാകും അതിലേക്ക് മസാല നിറക്കുകയെ വേണ്ടൂ. ഇതിനായി ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ ഓയിൽ, ഒരു സവാള, ആവശ്യത്തിന് ഉപ്പ്, അര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് മസാല തയ്യാറാക്കാം.

അതിനുശേഷം മാവിനായി ഒരു കോഴി മുട്ട, ഒരു കപ്പ് ഗോതമ്പ് പൊടി അഥവാ മൈദ, രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി അഥവാ പാല്, ആവശ്യത്തിനുള്ള ഉപ്പ്, വെള്ളം, ഒരു കോഴിമുട്ട പുഴുങ്ങിയത് എന്നിവ ആണ് വേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന നല്ലപോലെ വയറു നിറയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തന്നെ ആയിരിക്കും ഇത്.

നിങ്ങൾക്ക് എല്ലാവർക്കും ഇത് ഉണ്ടാക്കുന്ന രീതി ഇഷ്ടപ്പെടുന്നതാണ്. കടപ്പാട്: She Book.