വീട്ടിൽ തന്നെ ഇഷ്ടാനുസരണം നമുക്ക് മല്ലി ചെടി ഉണ്ടാക്കി എടുക്കാം, ഇനി കെമിക്കൽ ഇല വേണ്ട

വീട്ടിൽ തന്നെ ഇഷ്ടാനുസരണം നമുക്ക് മല്ലി ചെടി ഉണ്ടാക്കി എടുക്കാം.

സാധാരണ മല്ലിയിലയുടെ ഒരു ഫ്ലേവർ ഇഷ്ടപ്പെടുന്ന എല്ലാവരും ഇങ്ങനെയൊരു മല്ലി ചെടി വീട്ടിൽ തന്നെ നട്ടുവളർത്തുന്നത് വളരെ നല്ലതായിരിക്കും, കാരണം കറി ഒക്കെ ഉണ്ടാക്കുമ്പോൾ ഇവ ചേർക്കാൻ താല്പര്യമുള്ളവർക്ക് ഇതിനായി എവിടെയും തേടി പോകേണ്ടി വരില്ല, പകരം നിങ്ങളുടെ വീട്ടിലുള്ള മല്ലിച്ചെടിയിൽ നിന്ന് ഇല പറിച്ചു ഇട്ടു കൊടുത്താൽ മതിയാകും. അതാകുമ്പോൾ പുറത്തു നിന്ന് വാങ്ങുന്ന മല്ലിയിലയുടെമേൽ ഉണ്ടാകുന്ന കെമിക്കൽസ് ഇതിനു ഉണ്ടാവുകയില്ല, കംപ്ലീറ്റ് ആയിട്ട് ഒരു ഓർഗാനിക് ഇല തന്നെ നമുക്ക് ലഭിക്കും.

ഇത് ഉണ്ടാക്കുവാനായി പുറത്തു നിന്നു വിത്തു വാങ്ങണമെന്നും ഇല്ല, പകരം നല്ല ഫ്രഷ് ആയിട്ടുള്ള കറിക്ക് ഉപയോഗിക്കുന്ന മുഴുവൻ മല്ലി മതിയാകും, പിന്നെ എപ്പോഴും ഫ്രഷ് ആയിട്ടുള്ള മല്ലി തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, കുറച്ചു പഴകിയാൽ പോലും ഇവ മുളക്കില്ല. ഇത് നമുക്ക് ചെടിച്ചട്ടിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ചെടി ചട്ടിയിൽ കാണിക്കുന്ന രീതിയിൽ സെറ്റ് ചെയ്തു വച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഏറിയാൽ 10 ദിവസത്തിനുള്ളിൽ ഇത് മുളയ്ക്കാൻ തുടങ്ങും.

അപ്പോൾ എളുപ്പം ചെയ്തെടുക്കാവുന്ന ഈ മല്ലി ചെടി എങ്ങനെയാണ് നട്ട് പരിപാലിക്കുന്നത് എന്ന് നിങ്ങൾക്കും കാണാം.