നേന്ത്രപ്പഴവും ബസ്മതി അരിയും കൊണ്ടൊരു അടിപൊളി മധുരം, മലബാർ സ്പെഷ്യൽ കായി കറി

നേന്ത്രപ്പഴവും ബസുമതി അരി കൊണ്ട് ഉണ്ടാക്കുന്ന പായസം പോലെ ടേസ്റ്റ് ഉള്ള ഒരു മധുരം കായ്കറി… ഒരു മലബാർ സ്പെഷ്യൽ മധുരം ഇത് നമുക്ക് ചൂടോടുകൂടി യും തണുപ്പിച്ചും കഴിക്കാവുന്ന ഒരു മധുരമാണ്.. ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ നമ്മുടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്.ഒരു ഒന്നൊന്നര നേന്ത്രപ്പഴം,നെയ്യിൽ വാട്ടി എടുക്കണം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വാട്ടുക, ശേഷം ഇത് തീ ഓഫ് ചെയ്ത് മാറ്റി വെക്കാം. ഇനി ഇതിലേക്ക് വേണ്ട ബസ്മതി അരി ആണ് ഒരു കാൽകപ്പ് ബസ്മതി അരി വെള്ളത്തിൽ കുതിർത്ത് വെക്കണം.. ഒന്നുരണ്ടു മണിക്കൂർ കുതിർത്ത് വെച്ചാൽ മതിയാകും… ഈ കുതിർത്ത അരി യിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് അരച്ചെടുക്കണം.

ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ, ഈ അരച്ച അരി ഇട്ട് ഒന്ന് കുറുക്കി എടുക്കണം.. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.. അല്ലെങ്കിൽ അടിയിൽ പിടിച്ചു പോകും… ഇതിലേക്ക് കുറച്ച് ഉപ്പു കൊടുക്കാം… ഇനി നമുക്ക് ഇതിലേക്ക് വേണ്ട പഞ്ചസാര എടുക്കാം.. ഒരു കാൽ കപ്പു മുതൽ അരക്കപ്പ് വരെ മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേർത്തുകൊടുക്കാം.. 2 ഏലക്കായ ചതച്ചതും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു കാൽ കപ്പ് കടലപ്പരിപ്പ് വേവിച്ചതും ചേർത്ത് കൊടുക്കാം.. ശേഷം നമുക്ക് മാറ്റിവെച്ച നേന്ത്രപ്പഴം ഇട്ടുകൊടുക്കാം.. അവസാനമായി നമുക്കൊരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം… നമ്മുടെ അടിപൊളി മലബാർ സ്പെഷ്യൽ കായ്കറി ഇവിടെ റെഡിയായിട്ടുണ്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം കുട്ടികളും വലിയൊരു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്