മാഗ്ഗി ഇതുപോലെ ആണ് ഉണ്ടാക്കുന്നതെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങികഴിച്ചിരിക്കും, കിടു

മാഗി ന്യൂഡിൽസ് വെറുതെ ഉണ്ടാക്കി കഴിക്കുവാൻ തന്നെ എല്ലാവർക്കും വളരെ ഇഷ്ടമാണ് അതിലും ആരാധകരാണ് മാഗി ന്യൂഡിൽസും മുട്ടയും വെച്ചിട്ടുള്ള ഈ റെസിപ്പിക്ക്.

ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ തീ കൂട്ടി തന്നെ വച്ച് ഒരു ടീസ്പൂൺ വച്ച് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത്‌ പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റി ചെറുതായി വാടി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കാരറ്റ്, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് വഴറ്റാം (നിങ്ങള്ക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാവുന്നതാണ്), എന്നിട്ട് എല്ലാം ചെറുതായി വഴന്ന് വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ വച്ച് മുളകുപൊടി, കുരുമുളകുപൊടി,മല്ലിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു പച്ചമണം മാറുമ്പോൾ രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ സോയാസോസ് (നിര്ബന്ധമില്ല), ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്തു മസാല എല്ലാം ഒരു ഭാഗത്തേക്ക് മാറ്റി വെച്ച് പാനലിലെ കുറച്ച് സ്ഥലത്ത് മുട്ട രണ്ടെണ്ണം പൊട്ടിച്ച് ഒഴിച്ച് അതൊന്നു വെന്തു വരുമ്പോൾ അതിനെ തവി കൊണ്ട് ചിക്കി മസാലയുമായി കൂട്ടി യോജിപ്പിക്കണം.

അങ്ങനെ ഈ മസാലയും ആയി നല്ലപോലെ മിക്സ് ആയി വരുമ്പോൾ അതിലേക്ക് രണ്ടര കപ്പ് ഇളംചൂട് വെള്ളം ഒഴിച്ച് തിളപ്പിച്ച് ഒരു പാക്കറ്റ് നൂഡിൽസ് ചേർത്ത് മിക്സ് ചെയ്തു അടച്ചു രണ്ടു മിനിറ്റ് വേവിച്ചു പിന്നെ തുറന്നു നോക്കി വേണമെങ്കിൽ വെള്ളം വറ്റിച്ചു എടുത്തു, താല്പര്യം ഉണ്ടെങ്കിൽ മുകളിലായി അൽപ്പം ചീസ് വിതറിയിട്ടു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *