നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട മധുരസേവ വീട്ടിൽ തന്നെ ഉണ്ടാക്കാം, ഇതെല്ലാം ഈസി അല്ലെ

നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട മധുരസേവ വീട്ടിൽ തന്നെ ഉണ്ടാക്കാം.

മധുര സേവ ഉണ്ടക്കവാനായി ഒരു ബൗളിലേക്ക് കാൽക്കപ്പ് വറുത്ത അരിപ്പൊടി ഇട്ട് കൊടുക്കണം, പിന്നെ അര കപ്പ് കടലമാവ് പിന്നെ ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് കൈ വച്ച് നല്ലപോലെ മിക്സ് ചെയ്ത ശേഷം കുറച്ച് കുറച്ച് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം, അത്യാവശ്യം ചപ്പാത്തി മാവിൻറെ ഒക്കെ പരിവത്തിൽ കുഴച്ചെടുക്കണം, എന്നിട്ട് അത്യാവശ്യം സോഫ്റ്റായി വരുമ്പോൾ ഇതൊരു 5 മിനിറ്റ് കൂടി സോഫ്റ്റ് ആവാൻ വേണ്ടി മാറ്റിവയ്ക്കാം.

അതിനുശേഷം സേവനാഴിയിൽ അച്ച് ഇട്ടുകൊടുത്തു മാവ് അതിലേക്ക് നിറക്കാം, എന്നിട്ട് കടായി അടുപ്പത്ത് വച്ച് അത്യാവശ്യം എണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്ന് ചുറ്റിച്ച് ഇട്ടുകൊടുക്കാം, ഒരുപാട് ഇട്ടു കൊടുക്കാൻ പാടില്ല ഒരുവട്ടം തിരിക്കുമ്പോൾ വരുന്നത് മാത്രമേ ഒരേസമയം ഇടാൻ പാടുള്ളൂ, എപ്പോഴും തീ മീഡിയം ഫ്ലെയിമിൽ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതിനുശേഷം അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഏതാണ്ട് മുറുക്കിന്റെ നിറം ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്, ഒരുപാട് ബ്രൗൺ ആകേണ്ട ആവശ്യമില്ല. ഇങ്ങനെ എല്ലാം ചെയ്തതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അരകപ്പ് പഞ്ചസാര, ഒരു ടീസ്പൂൺ ഏലക്കാപൊടിയും, മൂന്ന് ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് പാനി തയ്യാറാക്കി ഒരു നൂൽ പരുവം ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അതിലേക്ക് ഈ സേവ് എടുത്ത് ഒന്നും മിക്സ് ചെയ്ത് എടുക്കണം, അപ്പോൾ നമ്മുടെ മധുരസേവ ലഭിക്കും. ഇനി നല്ലപോലെ മധുരം വേണമെങ്കിൽ പഞ്ചസാര ലായനിയിൽ മുക്കിയക്കിയതിനു ശേഷം മാറ്റി വച്ചതിലേക്ക്‌ മുകളിലായി പൊടിച്ച പഞ്ചസാര വിതറി കൊടുത്താലും മതിയാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *