സ്വാദിഷ്ടമായ മദ്ദുർ വട, ഒരിക്കൽ കഴിച്ചവർ പിന്നെ ചോദിച്ചു വാങ്ങും

സ്വാദിഷ്ടമായ മദ്ദുർ വട തയ്യാറാക്കാം. ഒരുവട്ടം കഴിച്ചാൽ പിന്നെ ഒരിക്കലും മറക്കാത്ത അത്രയും രുചികരമായ ഒരു പലഹാരമാണ് മദ്ദുർ വട. തീർച്ചയായും ഇതൊരുവട്ടം തയ്യാറക്കി നോക്കണം. മദ്ദുർ വട തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഇവയാണ്. 1. അരിപ്പൊടി – 1/2 കപ്പ് 2. റവ – 1/4 കപ്പ് 3. മൈദ – 2 ടേബിൾ സ്പൂൺ 4. സവാള – 1ചെറുതായി അരിഞ്ഞത് 5. പച്ചമുളക് – 2 ചെറുതായി അരിഞ്ഞത് 6. കറിവേപ്പില – ചെറുതായി അരിഞ്ഞത് 7. കായംപൊടി – 1/4 ടീ സ്പൂൺ 8. ഉപ്പ് – ആവശ്യത്തിന് 9. സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം മനസിലാക്കാം; ഒരു ബൗളിൽ ഒന്ന് മുതൽ എട്ട് വരെ ഉള്ള ചേരുവകൾ മിക്സ്‌ ചെയ്തു വക്കുക. അതിലേക്ക് 1ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ ചൂടാക്കി ഒഴിച്ച് മിക്സ്‌ ചെയ്യുക. അതിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. പിന്നീട് കൈയിൽ വെള്ളം നനച്ചു ഒരു ഇലയിലോ/പ്ലേറ്റിലോ പപ്പടവട്ടത്തിൽ കനം കുറച്ച് പരത്തി ചൂടായ എണ്ണയിൽ വറത്തുകോരുക. പുതിന/മല്ലിയില ചട്ണിയുടെ കൂടെ കഴിക്കാം. കൂടുതൽ വിശദമായി അറിയുന്നതിന് താഴെയുള്ള വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *