ഇന്ന് സാധാ ചോറിനു പകരം സ്വാദിഷ്ടമായ ലെമൺ റൈസ് ഉണ്ടാക്കി നോക്കാം, ഒരു പുതുമ ആയിരിക്കും

ഇന്ന് സാധാ ചോറിനു പകരം സ്വാദിഷ്ടമായ ലെമൺ റൈസ് ഉണ്ടാക്കി നോക്കാം, ഇത് എല്ലാവർക്കും ഒരു പുതുമ ആയിരിക്കും.

ലെമൺ റൈസ് ഉണ്ടാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തു അത് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കണം, പിന്നെ അരടേബിൾസ്പൂൺ കടലപ്പരിപ്പ്, അര ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ് ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കാം, എന്നിട്ട് ഇത് ഫ്രൈ ആയി വരുമ്പോൾ അതിലേക്ക് 12-15 വരെ കപ്പലണ്ടി ഇട്ടുകൊടുത്ത് ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യാം, ശേഷം രണ്ടു വറ്റൽമുളക് കൂടി ഇട്ടു മിക്സ് ചെയ്യാവുന്നതാണ്, അതും ഒന്ന് റോസ്റ്റ് ആയി കഴിയുമ്പോൾ, ഒരു തണ്ട് കറിവേപ്പില, അര ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കണം.

എന്നിട്ട് അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ അതിലേക്ക് വേവിച്ച അരി ചേർത്ത് കൊടുക്കാം, ഏകദേശം ഒരു ബൗൾ ചോർ ഈ മസാലയിലേക്ക് ഇട്ടു കൊടുക്കാം, ശേഷം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് കൂടി ചേർത്തു വേണം ചോറും മസാലയുമായി യോജിപ്പിച്ചെടുക്കുവാൻ. എന്നിട്ട് ഒരു മിനിറ്റു നേരം ഇത് വേവിച്ചു കഴിഞ്ഞ് ഫ്‌ളെയിം ഓഫ് ചെയ്താൽ നല്ല ലെമൺ റൈസ് തയ്യാറാകും, പിന്നെ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അതിനു മുകളിലായി മല്ലിയില വിതറി കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *