നല്ല മഴപെയ്യുമ്പോൾ ചായയുടെ കൂടെ കഴിക്കാൻ ഗോതമ്പുപൊടി കൊണ്ട് പരിപ്പുവട പോലെയുള്ള അളവാങ്ക്

നല്ല മഴപെയ്യുമ്പോൾ ചായയുടെ കൂടെ കഴിക്കാൻ ഗോതമ്പുപൊടി കൊണ്ട് പരിപ്പുവട പോലെയുള്ള അളവാങ്ക് തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി ഇട്ടുകൊടുക്കാം, അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വളരെ ചെറുതായി അറിഞ്ഞ ഇഞ്ചി,രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത്, അര കപ്പ് തേങ്ങ വളരെ പൊടിയായി നുറുക്കിയത്, ഒരു വലിയ സവാള പൊടിയായരിഞ്ഞത്, ഒരു ടീസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്, പിന്നെ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് മിക്സ് ചെയ്യാം. ഏകദേശം ഒന്നര കപ്പിന് താഴെയേ വെള്ളം വേണ്ടിവരികയുള്ളൂ. ചപ്പാത്തി കുഴയ്ക്കുന്നതിനും കുറച്ച് ലൂസ് ആയി വേണം കുഴക്കാൻ.

എന്നിട്ട് ഇത് നല്ലപോലെ മിക്സ് ചെയ്ത് ഉഴുന്നുവടയുടെ മാവു പോലെ ആകുമ്പോൾ ഫ്രൈ ചെയ്യാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അര തൊട്ട് മുക്കാൽ കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കാം, അല്ലെങ്കിൽ വെളിച്ചെണ്ണയിൽ ഇത് ഫ്രൈ ചെയ്യാവുന്നതാണ്, ശേഷം എണ്ണ ചൂടായി വരുമ്പോൾ കൈയൊന്നു നനച്ചതിനുശേഷം ഈ മാവിൽ നിന്ന് ചെറിയൊരു ഉരുള എടുത്ത് ഉരുട്ടി കൈയിൽ വെച്ച് അമർത്തി പരിപ്പുവടയുടെ ഷേപ്പ് ആക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

ശേഷം ഒരു ഭാഗം ബിസ്കറ് കളർ ആകുമ്പോൾ മറ്റേ ഭാഗത്തേക്ക് തിരിച്ചു ഇടാവുന്നതാണ്, ശേഷം ആ ഭാഗവും ആയി കഴിയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് പരിപ്പുവടയുടെ ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുത്ത് മാറ്റാം. ഈ വടയുടെ ചുറ്റിലും എണ്ണയൊക്കെ ഒരു ബബിൾസ് പോലെ ആയി വരുന്നതാണ്, അപ്പോൾ കറക്റ്റ് ആയിട്ട് മൊരിഞ്ഞു എന്ന് ഉറപ്പിക്കാം.

അപ്പോൾ പരിപ്പുവട പോലെയുള്ള അളവാങ്ക് നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *