അരിയും ഉഴുന്നും അരക്കാതെ ഉഗ്രൻ റവ ഇഡിലിയും കാര ചട്ടിണിയും, ലക്ഷ്മി നായർ സ്പെഷ്യൽ

അരിയും ഉഴുന്നും അരക്കാതെ തന്നെ പെട്ടെന്നു കിടിലൻ റവ ഇഡലിയും, കാര ചട്നിയും തയ്യാറാക്കാം.

റവ ഇഡലി തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 2 കപ്പ് വറുത്ത റവ, ഒരു കപ്പ് ഒരുപാട് പുളി ഇല്ലാത്ത ഒരു ഇടത്തരം പുളിയുള്ള തൈര് ചേർത്ത് മിക്സ് ചെയ്യാം, ശേഷം അതിലേക്ക് രണ്ട് കപ്പ് പാല് കൂടി ചേർത്ത് മിക്സ് ചെയ്യാം(പാൽ താല്പര്യമില്ലാത്തവർക്ക് വെള്ളം ഒഴിച്ചാൽ മതിയാകും), എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പ് കൂടിയിട്ട് ഇതൊരു 20 മിനിറ്റ് മാറ്റിവയ്ക്കാം. 20 മിനിറ്റ് കഴിയുമ്പോൾ ചിലപ്പോൾ റവ ഒന്നു കാട്ടിയായെന്നു വരാം, അങ്ങനെയാണെങ്കിൽ കുറച്ച് പാൽ/വെള്ളം ചേർത്താൽ മതിയാകും, കട്ടിയായില്ലെങ്കിൽ ഒന്നും തന്നെ ചേർക്കേണ്ടതില്ല.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ഒഴിച്ച് ചൂടാകുമ്പോൾ മുക്കാൽ ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ കടുക് ഇട്ടു പൊട്ടിത്തുടങ്ങി രണ്ട് വറ്റൽ മുളക് കീറിയത്, പത്ത് പന്ത്രണ്ട് അണ്ടിപ്പരിപ്പ് നുറുക്കിയത് (താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും), ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു അതൊന്നും വാടി വരുമ്പോൾ തീ ഓഫ് ചെയ്തു അത് നേരെ എടുത്ത് കലക്കി വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ച് ഇളക്കി കൊടുക്കാം, കുട്ടികൾക്ക് കൊടുക്കണമെങ്കിൽ പച്ചമുളക് അധികം ചേർക്കേണ്ട ആവശ്യമില്ല.

അതിനുശേഷം ഇഡ്ഡലി ചെമ്പിൽ വെള്ളമൊഴിച്ച് ആവി വരാൻ വേണ്ടി വയ്ക്കാം. ഈ സമയം മാവിലേക്ക് ഒരു ടീസ്പൂൺ ഈനോ ഒപ്പം അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കോടുക്കണം,(ഇനി ഈനോ ഇല്ലെങ്കിൽ അതിനു പകരമായി ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു നുള്ള് ബേക്കിംഗ് സോഡയും ഇട്ടാൽ മതിയാകും) എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു ഇഡ്ഡലിത്തട്ടിൽ നെയ്യ് തടവിയ ശേഷം അതിലേക്ക് മാവൊഴിച്ച്, ചെമ്പിൽ നിന്ന് ആവി വരുന്ന സമയം തട്ട് ഇറക്കി വച്ച് ചെമ്പ് അടച്ച് 10 മുതൽ 15 മിനിറ്റ് വരെ വേവിക്കാം. ഏകദേശം 12 മിനിറ്റ് കഴിയുമ്പോൾ തന്നെ തുറന്നുനോക്കി വെന്തു എന്ന് ഉറപ്പാക്കി അടിപൊളി ടേസ്റ്റി റവ ഇഡലി എടുക്കാവുന്നതാണ്.

ഇനി ഈ റവ ഇഡ്ലിയുടെ കൂടെ ഏറ്റവും സൂപ്പർ കാര ചട്ട്ണി ആണ്, അത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത് വച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്കു 12-15 ചെറിയ ഉള്ളി, ചെറിയ സവാള അരിഞ്ഞത്, 3-4 വെളുത്തുള്ളി(വലുതാണെൽ 3 എണ്ണം മതിയാകും) ഇട്ടു വഴറ്റി വാടി വരുമ്പോൾ അതിലേക്ക് 12-15 പിരിയൻ മുളക്(പിരിയൻ മുളക് ആണ് രുചി, എന്നാൽ സാധാ മുളക് ഉള്ളു എങ്കിൽ എരിവിന് അനുസരിച്ചു ചേർക്കാം), ചെറിയ നെല്ലിക്ക വലുപ്പത്തിൽ പുളി ഇട്ട് മിക്സ് ചെയ്തു അതൊന്നും ചെറുതായൊന്നു വാടി മൂത്ത് വരുമ്പോള് തീ ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി വയ്ക്കണം.

ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ചെറിയ ജാറിലേക്ക് ഇവ ഇട്ട് ഒരു ടേബിൾസ്പൂൺ സർക്കാർ ചീകിയതും ഒപ്പം കൂടി ചേർത്ത് ഒപ്പം രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക, എന്നിട്ട് അതൊരു ബൗളിലേക്ക് മാറ്റി അതിലേക്കു ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

ഇനി അതിനുമുകളിലായി താളിക്കാൻ വേണ്ടി ഒരു പാനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടുമ്പോൾ, ഒരു തണ്ടു കറിവേപ്പില, കാൽ ടീസ്പൂൺ മുതൽ അര ടീസ്പൂൺ വരെ കായത്തിന്റെ പൊടി ചേർത്ത് ഒന്ന് ചുറ്റിച്ചു തീ ഓഫ് ആക്കി നേരെ ചട്ണിയിലേക്ക് ഒഴിച്ച് മിക്സ് ചെയ്‌താൽ കാര ചട്ടിണി തയ്യാറാകുന്നതാണ്.

ഇത് നല്ല സ്വാദുള്ള റവ ഇഡലിയുടെ കൂടെ നിങ്ങൾക്ക് കഴിക്കാം. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും റവ എന്ന കാര്യത്തിൽ സംശയമില്ല. കടപ്പാട്: Lakshmi Nair.

You may also like...

Leave a Reply

Your email address will not be published. Required fields are marked *