ഒരു നാടൻ കടല തീയലും, മത്തങ്ങ പച്ചടിയും പരീക്ഷിച്ചാലോ? അതി രുചികരമായ വിഭവം

ഒരു നാടൻ കടല തീയലും, മത്തങ്ങ പച്ചടിയും പരീക്ഷിച്ചാലോ! ഈ ലോക്ക് ഡൗൺ സമയത്ത് ആഡംബര ജീവിതത്തേക്കാൾ അതിജീവന മാർഗ്ഗങ്ങൾ നോക്കുന്നവരാണ് നമ്മൾ.

അതിനു വേണ്ടി എല്ലാവരും വീട്ടിലുള്ള ഈ സമയങ്ങളിൽ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ലിനെ യാഥാർഥ്യമാക്കി കൊണ്ട്
വീട്ടിലിരുന്ന് ഓരോ ചെറിയ കാര്യത്തെയും ആസ്വദിക്കുന്നവരാണ്. എങ്കിൽ കിറ്റിൽ കൂടുതലായി കിട്ടിക്കൊണ്ടിരുന്ന കടല വെച്ചുകൊണ്ട് എങ്ങനെ ഒരു അടിപൊളി കടല തീയൽ ഉണ്ടാക്കാമെന്നും മത്തങ്ങ പച്ചടി ഉണ്ടാക്കാമെന്നും ആണ് ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കടല തീയൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിന് ആവശ്യമായി
കടല മുക്കാൽ കപ്പ്, ചെറിയ ഉള്ളി 15 എണ്ണം, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് വെള്ളം 2 കപ്പ്, തേങ്ങ 2 കപ്പ്, വെളുത്തുള്ളി, ജീരകം, കുരുമുളക്, അര ടീസ്പൂൺ. മുളകുപൊടി ഒന്നര ടേബിൾസ്പൂൺ, മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ, പുളി ആവശ്യത്തിന്. ഇത്രയും ഉപയോഗിച്ച് എങ്ങനെ കടല തീയൽ ഉണ്ടാക്കാം എന്ന് കാണാം. ഇതുപോലെതന്നെ മത്തങ്ങ പച്ചടി എങ്ങനെ ഉണ്ടാക്കാം എന്നും പരിചയപ്പെടുത്തുന്നുണ്ട്, അതും കാണാം. ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഉണ്ടാക്കി നോക്കി

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.