നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ആലു പറാത്ത ലക്ഷ്മി നായരുടെ രീതിയിൽ, സംഭവം ഉഗ്രൻ

നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ആലു പറാത്ത ലക്ഷ്മി നായരുടെ രീതിയിൽ കാണാം.

ഇതു തയ്യാറാക്കാനായി രണ്ട് വലിയതും, മൂന്നു മീഡിയം സൈസ് ഉള്ള ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കി മുറിച്ച് കുക്കറിലേക്ക് ഇട്ടുകൊടുക്കാം, തൊലി ഒന്നും കളയേണ്ടതില്ല എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുക്കർ അടച്ച് ഹൈ ഫ്ലെയിമിൽ ഒരു വിസിലും, ചെറുതീയിൽ രണ്ടു വിസിൽ വരുന്നതുവരെ വേവിക്കാം. എന്നിട്ട് തീ ഓഫ് ആക്കി പ്രഷർ എല്ലാം കളയാൻ വയ്ക്കാം.

ഈ സമയം ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരുകപ്പ് വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് മിക്സ് ചെയ്യാം, മാവിന് അനുസരിച്ചു ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം കൂടുതൽ ചേർക്കേണ്ടി വരാം,എന്നിട്ട് അതൊന്നും കുഴച്ചു അതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് വീണ്ടും കുഴച്ച് 10 മിനിറ്റ് അടച്ചു വയ്ക്കാം.

എന്നിട്ട് കുക്കറ് തുറന്നു അതിൽ നിന്ന് ഉരുളക്കിഴങ്ങ് എല്ലാം എടുത്തു തൊലികളഞ്ഞ് കൈകൊണ്ട് അല്ലെങ്കിൽ ഗ്ലാസിൻറെ ബാക്ക് വശം കൊണ്ട് ഉടചു പേസ്റ്റ് പോലെ ആയി കിട്ടുമ്പോൾ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടി വരുന്ന സമയം അതിലേക്ക് ഒരു തണ്ട് കറിവേപ്പില, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് മൂത്തുവരുമ്പോൾ അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത്, ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്ത് സവാള വാടി തുടങ്ങുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത ശേഷം അതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ഇട്ടു മിക്സ് ചെയ്തു നല്ലപോലെ യോജിപ്പിച്ച് ഉപ്പു നോക്കി വേണമെങ്കിൽ ചേർത്ത് മിക്സ് ചെയ്തു ,ഒരു ചെറിയ പിടി മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് വീണ്ടും മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. അപ്പോൾ നല്ല കുഴഞ്ഞ ഒരു ഫിലിംഗ് തയ്യാറാക്കുന്നതാണ്.

ശേഷം മൂടി വെച്ചിരിക്കുന്ന ചപ്പാത്തി മാവ് എടുത്ത് പറ്റാവുന്ന അത്രയും സോഫ്റ്റ് ആക്കി തന്നെ കുഴയ്ക്കണം, വല്ലാതെ ലൂസ് ആണെന്ന് തോന്നുകയാണെങ്കിൽ ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പുപൊടി ഇട്ട് വേണമെങ്കിൽ കുഴയ്ക്കാം.

ഇനി ആലൂ പറാത്ത ഉണ്ടാക്കാനായി കുഴച്ച മാവിൽ നിന്ന് ഒരേ വലുപ്പത്തിൽ രണ്ടു ഉരുള എടുത്തു ഒരുവിധം കട്ടിലിൽ പരത്തി അതിനുമുകളിലായി ഫില്ലിംങ് തേച്ചു അതെ അളവിൽ മറ്റേ ചപ്പാത്തി പരാതി ഇതിനു മുകളിലായി വച്ച് അരികതെല്ലാം ഒട്ടിച്ചു പതിയെ ബലംകൊടുക്കാതെ നല്ല പോലെ പരത്തി എടുക്കാവുന്നതാണ്, അപ്പോൾ നല്ല കനം കുറഞ്ഞു കിട്ടുന്നതാണ്. എന്നിട്ട് ദോശ തവ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് പറാത്ത ഇട്ട് രണ്ടു സൈഡിലും നെയ്യ് എല്ലാം തടവി കൊടുത്തു ചുട്ടെടുത്താൽ നല്ല അടിപൊളി ആലൂ പറാത്ത തയ്യാറാക്കുന്നതാണ്. ഇത് നെയ്യ് ഒക്കെ ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ കഴിക്കാൻ വളരെ രുചികരമാണ്, വേറെ ഒരു കറി ഇല്ലെങ്കിലും രാത്രി ഇത് ഒരെണ്ണം കഴിച്ചാൽ മതിയാകും.