നാല് ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന, ഉടനെതന്നെ പാത്രം കാലിയാകുന്ന അടിപൊളി മധുര പലഹാരം

നാല് ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന, ഉടനെതന്നെ പാത്രം കാലിയാകുന്ന അടിപൊളി മധുര പലഹാരം.

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് കടലമാവ് അരിച്ചു ഇട്ടു കൊടുക്കാം, എന്നിട്ട് അതിലേക്ക് കാൽകപ്പ് പാലൊഴിച്ച് സ്പൂൺ വച്ച് മിക്സ് ചെയ്യാവുന്നതാണ്, ഒപ്പം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം (നെയ്യ് താൽപര്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി), എന്നിട്ട് ചപ്പാത്തി മാവിൻറെ പോലെതന്നെ നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്, ശേഷം അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ആക്കാം.

എന്നിട്ട് ഒരു കടായി അടുപ്പത്തുവെച്ച് അതിലേക്ക് ഇവ മുങ്ങിക്കിടക്കുന്ന അത്രയും സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുത്ത് ഹൈ ഫ്ലെയിമിൽ ചൂടാക്കി മീഡിയം ഫ്‌ളെയിമിൽ ആക്കി ഉരുളകൾ ഇട്ടു കൊടുക്കാവുന്നതാണ്, എന്നിട്ട് അതൊന്ന് നല്ല ഗോൾഡൻ കളർ ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. ഇങ്ങനെ വറുത്തത് ഏകദേശം ബജിയുടെ ഒരു രീതിയിൽ ആയിരിക്കും ഉണ്ടാവുക, എന്നിട്ട് ഇത് നല്ലപോലെ ചൂട് ആറി കഴിഞ്ഞു ഇവ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കണം. ഈ പൊടിച്ചതെല്ലാം ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കാം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുത്ത അതിലേക്ക് 7-8 അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ഇട്ട് ഒന്ന് റോസ്റ്റ് ചെയ്തെടുക്കാം, നിങ്ങൾക്ക് ഉണക്കമുന്തിരിയും ബദാമും ഒക്കെ ഉണ്ടെങ്കിൽ അതും ഈ സമയം ഒന്ന് റോസ്റ്റ് ചെയ്തു എടുത്തു മാറ്റാവുന്നതാണ്.

ശേഷം അതിലേക്ക് തന്നെ ഒന്നര കപ്പ് പഞ്ചസാരയും ഒപ്പം ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് പഞ്ചസാര ലായനി ആക്കി എടുക്കണം, നല്ലപോലെ ഈ വെള്ളം പതഞ്ഞുവരുമ്പോൾ അതിലേക്ക് രണ്ട് ഏലക്ക ചതച്ച് ചേർത്ത് കൊടുക്കാം (അത് താൽപര്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതിയാകും), അതിനു ഒപ്പം ഒരു കളറിനു വേണ്ടിയിട്ട് ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് നീര് കൂടി ചേർത്ത് കൊടുക്കാം (അത് താൽപര്യമില്ലെങ്കിൽ മഞ്ഞൾപൊടി ഒരു നുള്ള് ഇട്ടു കൊടുത്താൽ മതിയാകും), ശേഷം പൊടിച്ചു വച്ച കടലമാവ് ഇട്ടു കൊടുത്തു അപ്പോൾ തന്നെ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് ഇവ നല്ലപോലെ മിക്സ് ചെയ്തെടുക്കണം, അപ്പോൾ തന്നെ ഏകദേശം ഡ്രൈ ആയി വരുന്നതാണ്, ആ ഒരു അലിഞ്ഞ മട്ടിൽ ഉള്ള മിക്സ് ആയിരിക്കും കഴിക്കാൻ ഏറ്റവും ടേസ്റ്റ്, പിന്നെ അതിലേക്ക് വറുത്തുവച്ചിരിക്കുന്ന കശുവണ്ടി മുന്തിരി ഒക്കെ ചേർത്ത് മിക്സ് ചെയ്ത് വേറൊരു പാത്രത്തിലേക്ക് ആക്കാം. എന്നിട്ട് ഇളം ചൂടോടുകൂടി നമുക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഇത് ഉരുട്ടി എടുക്കാവുന്നതാണ്. ഇങ്ങനെ എല്ലാം ചെയ്‌താൽ നല്ല സ്വാദിഷ്ടമായ ഈ പലഹാരം കഴിക്കാവുന്നതാണ്.