അരിപൊടിയും വളരെ കുറച്ച് ചേരുവകളും ഉപയോഗിച്ച് ഒരു കിടിലൻ ലഡ്ഡു തയ്യാറാക്കാം, വിശദമായി അറിയാം

അരിപൊടിയും വളരെ കുറച്ച് ചേരുവകളും ഉപയോഗിച്ച് ഒരു കിടിലൻ ലഡ്ഡു തയ്യാർ.

ലഡു കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, മഞ്ഞ ലഡ്ഡു കഴിക്കാൻ ആയിരിക്കും കൂടുതൽ പേർക്കും താൽപര്യം, ഓറഞ്ച് കളർ ലഡുവും ഇഷ്ടമുള്ളവർ ഏറെയാണ്. ഇവിടെ എത്രയും പെട്ടെന്ന് ചെയ്തെടുക്കാവുന്ന നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ലഡ്ഡു ആണ് പറയുന്നത്, മധുരം കഴിക്കണം എന്ന് തോന്നിയാൽ അതേപോലെ ലഡ്ഡു കഴിക്കണം എന്ന് തോന്നിയാൽ തന്നെ ഇത് പെട്ടെന്ന് ഉണ്ടാക്കി വെക്കാം, ഇത് കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും.

ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് അരിപൊടി, അര കപ്പ് പഞ്ചസാര പൊടിച്ചത്, അര ടീസ്പൂൺ ഏലക്കായ പൊടി, അരകപ്പ് നാളികേരം ചിരവിയത്, ഒരു ടേബിൾസ്പൂൺ നെയ്യ്, പത്തു രൂപയുടെ ഒരു പാൽപ്പൊടി ഉണ്ടെങ്കിൽ ചേർക്കാം, കയ്യിലുണ്ടെങ്കിൽ അൽപം നട്സ് നുറുക്കിയത്, കാൽ കപ്പ് പാല് എന്നിവ മാത്രം മതിയാകും.

അപ്പോൾ ഇതെല്ലാം ചേർത്ത് കുഴച്ച് ഉരുള പിടിച്ചു വെക്കുമ്പോൾ കിടിലൻ ലഡ്ഡു തയ്യാറാക്കുന്നതാണ്, ഇത് ഉണ്ടാക്കുന്ന രീതി വീഡിയോയിൽ വിശദം ആണ്. കടപ്പാട്: Hisha’s Cookworld.