സർബത്ത് മിക്സ് ഇല്ലാതെ വീട്ടിൽ തന്നെ ഞൊടിയിടയിൽ ഒരു കുലുക്കി സർബത്ത് തയ്യാറാക്കാം. ഇതിനായി രണ്ട് ടേബിൾസ്പൂൺ സബ്ജ സീഡ് അതായത് കസ്കസിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ച് 5 മിനിറ്റ് നേരം കുതിരാൻ വേണ്ടി വയ്ക്കാം. ഇനി കുലുക്കി സർബത്ത് ഉണ്ടാക്കാനായി ഗ്ലാസ്സിലേക്ക് വളരെ ചെറുതായി വട്ടത്തിൽ അരിഞ്ഞ ഒരു ചെറുനാരങ്ങയുടെ പീസ് ഇട്ടു.
അതിലേക്ക് ഒരു നുള്ള് ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര (പഞ്ചസാര മധുരത്തിന് ആവശ്യമായത് ചേർക്കാം), ഒരു വലിയ ചെറുനാരങ്ങയുടെ നീര്, പിന്നെ ഒരു ടീസ്പൂൺ കസ്കസ്, നടുവേ കീറിയ നീളൻ പച്ചമുളക്, 2-3 പുതിനയില, 3-4 ഐസ് ക്യൂബ്സ്, ഗ്ലാസ് നിറയാനുള്ള വെള്ളം എന്നിവ ഇട്ട് അതിനു മുകളിലായി ഒരു ഗ്ലാസ് വച്ച് നല്ലപോലെ കുലുക്കി കൊടുക്കാം, കറക്റ്റ് ടൈറ്റ് ആകുന്നത് ഗ്ളാസ് തന്നെ മുകളിൽ വെക്കണം. അപ്പോൾ നല്ല അടിപൊളി കുലുക്കി സർബത്ത് തയ്യാറാകും, ഒന്നു പെട്ടെന്ന് റിഫ്രഷ് ആവണമെങ്കിൽ
ഇതുപോലെ ഒരു ഡ്രിങ്ക് കുടിച്ചാൽ മതിയാകും.