ഗോതമ്പുപൊടി കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കി മടുത്തെങ്കിൽ ഏറെ രുചികരമായ കുൽച്ച ബ്രേക്ക്ഫാസ്റ്റ്

ഗോതമ്പുപൊടി കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കി മടുത്തെങ്കിൽ ഏറെ രുചികരമായ വെറൈറ്റി കുൽച്ച ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ..

ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, ഒരു കപ്പ് മൈദ ചേർക്കാം (മൈദ താൽപര്യമില്ലെങ്കിൽ വീണ്ടും ഒരു കപ്പു ഗോതമ്പുപൊടി തന്നെ എടുത്താൽ മതിയാകും), പിന്നെ കാൽ കപ്പ് തൈരും, ഒരു മുട്ടയും പൊട്ടിചോഴിയ്ക്കാം (മുട്ട താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും), ഒപ്പം ആവശ്യത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ എല്ലാം കൂടി ചേർത്ത് സ്പൂൺ വച്ച് നല്ലപോലെ മിക്സ് ചെയ്യാം, ശേഷം അതിലേക്ക് പാല് അല്ലെങ്കിൽ വെള്ളം ചേർത്ത് ചപ്പാത്തിയെക്കാളും കുറച്ച് ലൂസ് ആയി കുഴച്ച് എടുക്കാം, എത്ര സോഫ്റ്റ് ആക്കാൻ പറ്റുമോ അത്രയും സോഫ്റ്റ് ആക്കി കുഴക്കണം. പിന്നെ അതിനു മുകളിലായി കുറച്ച് ഓയിൽ പുരട്ടി 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കാം.

അതിനുശേഷം എടുത്തു നോക്കുമ്പോൾ മാവു കുറച്ചുകൂടി സോഫ്റ്റ് ആകും, എന്നിട്ട് അതിൽ നിന്ന് ചപ്പാത്തിയ്ക്ക് എടുക്കുന്നതിലും അല്പം കൂടുതൽ വലിയ ഉരുളയാക്കി എടുത്ത് പലകയിൽ പൊടിയിട്ട് കട്ടിയിൽ ഒരു പൂരിയുടെ വലുപ്പത്തിൽ പരാത്തണം, പരതുമ്പോൾ അതിനു മുകളിലായി അല്പം എള്ള് കൂടി വിതറി വേണം പരത്താൻ.

അതിനുശേഷം ഒരു ദോശ തവ അടുപ്പത്തുവച്ച് അത് നല്ലപോലെ ചൂടായി വരുമ്പോൾ മീഡിയം തീയിൽ ആക്കി ഇവ വച്ച് കുറച്ചുകഴിയുമ്പോൾ മുകളിലായി ബബ്ബിൽസ് വന്നുതുടങ്ങും, അപ്പോൾ തിരിച്ചും മറിച്ചും ഇട്ടു രണ്ടു സൈഡിലും നെയ് അല്ലെങ്കിൽ ബട്ടർ തടവി അവിടെയിവിടെയായി ഗോൾഡ് നിറമായി കുക്കായി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

ഇത് ചപ്പാത്തിയെക്കാളും ടേസ്റ്റ് ഉള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണ്, ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *