എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന സ്പെഷൽ കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

നമുക്ക് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന സ്പെഷൽ കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അരക്കപ്പ് ശർക്കര പൊടിച്ചത് ഇട്ടുകൊടുക്കാം, എന്നിട്ട് കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കര പാനി തയ്യാറാക്കണം, ഇത് ഉരുകി തിളച്ചു പതഞ്ഞു വരുന്ന സമയം തീ ഓഫ് ചെയ്യാവുന്നതാണ്.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ശർക്കര പാനി അരിച്ച് ഒഴിച്ചു കൊടുക്കാം, എന്നിട്ട് മീഡിയം ഫ്ലെയിമിൽ തീ ഓൺ ചെയ്തു അതിലേയ്ക്ക് അരക്കപ്പ് നാളികേരം ചിരവിയത്, രണ്ടു ടേബിൾസ്പൂൺ കശുവണ്ടി നുറുക്കിയത്, എന്നിവയിട്ട് നല്ലപോലെ മിക്സ് ചെയ്ത് ശർക്കര പാനി ഒന്ന് വറ്റിക്കാം, എന്നാൽ ഒരുപാട് ഡ്രൈ ആകേണ്ട ആവശ്യമില്ല, നല്ല ശർക്കര നീരോടു കൂടിയുള്ള ഫില്ലിംഗ് ആണ് കൂടുതൽ രുചി. അപ്പോൾ അതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്.

അതുകഴിഞ്ഞ് ഒരു സോസ് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, എന്നിട്ട് അതിൽ അര ടീസ്പൂൺ ഉപ്പ്, ഒന്നര ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ഇട്ട് ഇളക്കി, വെള്ളം തിളച്ചു വരുന്ന സമയം ഒരു കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കാം, എന്നിട്ട് ഈ പൊടി നല്ലപോലെ വെള്ളവുമായി മിക്സ് ചെയ്തു ഡ്രൈ ആകുമ്പോൾ പെട്ടന്ന് തീ ഓഫ് ചെയ്യാം, ഒരുപാട് പൊടി വേവാൻ അനുവദിക്കരുത്, എന്നിട്ട് നല്ലപോലെ ഇളക്കി കഴിഞ്ഞ് അത് ഒരു മൂടി വെച്ച് അടയ്ക്കാവുന്നതാണ്.

എന്നിട്ട് കയ്യിൽ തൊടാവുന്ന ചൂടാകുമ്പോൾ ആ മൂടി തുറന്ന് അത് നല്ലപോലെ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കണം, അതിനുശേഷം കയ്യിലെ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് തടവി ഇതിൽനിന്ന് ഓരോ ഉരുള എടുത്ത് ഉരുട്ടി കൈ വച്ച് അമർത്തി ഒരു ചിരാതിന്റെ ഷേപ്പിൽ ഈ ഉരുള ആക്കി എടുക്കാം, അതിനുശേഷം അതിനു നടുവിലായി ഈ ഫില്ലിംഗ് വച്ച് മാവിന്റെ രണ്ടുവശത്തു നിന്നും യോജിപ്പിച്ച് കൂട്ടി വീണ്ടും ഉരുള ആക്കം, ഒരുപാട് അമർത്തി അതിനെ പൊട്ടിച്ചു കളയരുത് വളരെ പതിയെ വേണം ഈ കാര്യം ചെയ്യാൻ.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം സ്റ്റീമറിൽ/ ഇഡലി ചെമ്പിൽ വെള്ളം വച്ച് ആവി വരുമ്പോൾ അതിലേക്ക് തട്ട് വച്ച് അതിന്മേൽ ഈ കൊഴുക്കട്ട വച്ചു കൊടുക്കാവുന്നതാണ്, ശേഷം അടച്ച് പത്ത് പതിനഞ്ച് മിനിറ്റ് ആവിയിൽ വേവിക്കണം, ശേഷം ഒരുവിധം ആയി കഴിയുമ്പോൾ തുറന്നുനോക്കി തീ ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ നല്ല സ്വാദുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റായ കൊഴുക്കട്ട തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *