കോഴിക്കോട് ബീച്ചിൽ ഉപ്പിലിടുന്ന അതെ രുചിയിൽ 5 കൂട്ടം സാധനങ്ങൾ ഉപ്പിലിടുന്ന രീതി നിങ്ങൾക്കായി കാണിച്ചുതരുന്നു. കോഴിക്കോട് ബീച്ചിൽ പോയാൽ പ്രധാനമായും കാണുന്നത് ഇതുപോലെ പല പച്ചക്കറികൾ ആയാലും പഴങ്ങൾ ആയാലും മറ്റും ഉപ്പിലിട്ട് വച്ചിരിക്കുന്നത് ആയിരിക്കും, കോഴിക്കോട് സ്റ്റൈലിൽ ഉള്ള എന്ത് ഭക്ഷണവും.
കഴിക്കാൻ രുചിയുള്ളതുപോലെ തന്നെ ഇതും കഴിക്കുവാൻ ആളുകൾ ഏറെയാണ്, വലിയ തിരക്ക് തന്നെ മിക്ക സമയങ്ങളിലും കാണാം. പക്ഷേ ഇപ്പോൾ പുറത്തേക്ക് ഒന്നും അത്രയ്ക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് നമ്മൾ പലരും അതുപോലെ ഒരു ഉപ്പിലിട്ടത് കഴിക്കുവാൻ ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ ഇവിടെ അഞ്ചു കൂട്ടം സാധനങ്ങൾ അതേ സ്റ്റൈലിൽ തന്നെ ഉപ്പിലിടുന്നത് ആയിട്ടാണ് കാണിക്കുന്നത്, ഇതിലേതെങ്കിലുമൊന്ന് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കാം, ഇതിൽ നെല്ലിക്ക, പൈനാപ്പിൾ, ക്യാരറ്റ്, വെള്ളരിക്കാ, നാരങ്ങ എന്നിവയാണ് കാണിക്കുന്നത്. അപ്പോൾ ഓരോന്നിനും അതിൻറെതായ രുചിയാണ്, എന്നാലും സ്ഥിരം നെല്ലിക്കയും നാരങ്ങയും ഒക്കെ ഉപ്പിലിട്ടതും പലരും കഴിച്ചു കാണും, എന്നാൽ പൈനാപ്പിളും വെള്ളരി കാരറ്റ് എല്ലാം വെറൈറ്റി ആയതിനാൽ ചെയ്തു നോക്കുന്നതിൽ തെറ്റില്ല. ഇതിന്റെ മധുരവും പിന്നെ ഉപ്പും പുളിയും എല്ലാം ചേർത്ത് കഴിക്കുന്നത് ഓർക്കുമ്പോൾ ഇപ്പോൾ തന്നെ വായിൽ കപ്പലോടും.
നിങ്ങൾക്ക് ഇതെല്ലാം ഇഷ്ടപ്പെടും എന്ന് കരുതുന്നു. Mia kitchen സ്പെഷ്യൽ.