തൃശ്ശൂർ ശൈലിയിൽ നല്ല അടിപൊളി ഒരു കൂർക്ക മെഴുക്കുവരട്ടി അഥവാ ഉപ്പേരി തയ്യാറാക്കുന്ന രീതി

തൃശ്ശൂർ ശൈലിയിൽ പഴമയെ ഓർമിപ്പിക്കുന്ന നല്ല അടിപൊളി ഒരു കൂർക്ക മെഴുക്കുവരട്ടി അഥവാ ഉപ്പേരി തയ്യാറാക്കുന്ന രീതി തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. ഇതിനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്കു 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, 6 അല്ലി വെളുത്തുള്ളി, 6 ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പിലയും കൂടി ചതച്ചത് ഇട്ട് നല്ലപോലെ വഴറ്റി.

മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ വറ്റൽമുളക് പൊടിച്ചത് ഇട്ട് മിക്സ് ആക്കി അതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു നുള്ള് മഞ്ഞളും, അരകപ്പ് വെള്ളം മാത്രം ഒഴിച്ച് വേവിച്ച അര കിലോ കൂർക്ക ഇട്ട് ഒന്ന് മിക്സ് ആക്കാം. എന്നിട്ട് അത് റോസ്റ്റ് ചെയ്യണം, നല്ലപോലെ ഇളക്കി റോസ്റ്റ് ചെയ്ത് എടുത്തിട്ടുണ്ട് എങ്കിൽ നല്ല കിടിലൻ കൂർക്ക ഫ്രൈ തയ്യാറാക്കുന്നതാണ്. ഇപ്പോൾ കൂർക്കയുടെ സീസൺ ആയതിനാൽ എല്ലാവർക്കും ഇത് ലഭ്യമാകും, അപ്പോൾ എളുപ്പം രുചിയിൽ ഇൗ മേഴുക്കുവരട്ടി തന്നെ ഉണ്ടാക്കാം. തീർച്ചയായും നിങ്ങൾക്ക്. എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുമെന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *