നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാനായിട്ടുള്ള ചില പൊടികൈകൾ അറിയേണ്ടതുണ്ട്

അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കണം എന്ന ഓരോ വീട്ടമ്മമാരുടേയും ആഗ്രഹം സാധിക്കാനായി ഈ കാര്യങ്ങൾ ചെയ്താൽ മതിയാകും.

എപ്പോഴും സിങ്കിന് താഴെ ഒരു ചവിട്ടി ഇട്ടുകൊടുക്കാം, പിന്നെ കിച്ചണിലേക്ക് കയറുന്ന സ്ഥലത്തും ഒരു ചവിട്ടി വെച്ചു കൊടുക്കാം, ഇത് അടുക്കളയിലെ തറയിലെ വെള്ളവും, ചളിയും കുറയ്ക്കും.

പിന്നെ പച്ചക്കറികൾ അരിയുമ്പോൾ കട്ടിങ് ബോർഡിന് തൊട്ടുതാഴെയായി ഒരു ന്യൂസ് പേപ്പർ വിരിച്ചു കൊടുക്കാം, അതാകുമ്പോൾ വേസ്റ്റ് എല്ലാം അതിൽ ഇട്ടു പെട്ടെന്ന് എടുത്തു കളയാവുന്നതാണ്.

കൗണ്ടർ ടോപ്പിന്മേൽ എണ്ണ വച്ചാൽ അതിൻറെ കുപ്പിയുടെ താഴ്ഭാഗത്തായി എണ്ണ പറ്റിപ്പിടിച്ചിരിക്കും, അത് കൗണ്ടർ ടോപ്പിൽ ആവുകയും ചെയ്യും, അതിന് ഒന്നില്ലെങ്കിൽ അതൊരു ട്രേയിൽ വയ്ക്കാം, അല്ലെങ്കിൽ കുപ്പി ഒരു പഴകിയ സോക്സിനുള്ളിൽ കടത്തി വച്ച് ഉപയോഗിക്കാം.

എപ്പോഴും മിക്സിയുടെ ജാർ ഉപയോഗിച്ചു കഴിഞ്ഞു എപ്പോഴും കഴുകി വയ്ക്കാൻ ശ്രമിക്കുക, അതുപോലെ പാചകം കഴിഞ്ഞു കൗണ്ടർ ടോപ് ക്ലീൻ ചെയ്യുന്നതിനോടൊപ്പം തന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യാൻ ശ്രമിക്കുക.

പിന്നെ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇളക്കി കൊടുക്കുവാൻ ഉപയോഗിക്കുന്ന തവിയും മറ്റും അവിടിവിടെ വയ്ക്കാതെ അത് വെക്കാൻ വേണ്ടി എപ്പോഴും ഒരു പ്ലേറ്റ് കരുതുക, അല്ലെങ്കിൽ അതിൽ നിന്ന് കറികളുടെയും മറ്റും അംശം വയ്ക്കുന്ന സ്ഥലത്തു പറ്റിപിടിച്ചു ഇരിക്കും.

പിന്നെ ചപ്പാത്തി പരത്തുമ്പോൾ ഒരു ന്യൂസ് പേപ്പർ വിരിച്ച് അതിൽ പലക വെച്ച് പരത്തുക, അപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഗോതമ്പുപൊടി എല്ലാം ന്യൂസ് പേപ്പറിൽ വീഴുകയും അത് പിന്നീട് ആവശ്യം കഴിഞ്ഞ് സൂക്ഷിച്ചു വച്ചാൽ വീണ്ടും ഉപയോഗിക്കാൻ എളുപ്പമാണ്.

നിങ്ങൾ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴും, സമയം കിട്ടുമ്പോൾ എല്ലാം സിങ്കിൽ എന്തെങ്കിലും കഴുകാതെ പാത്രങ്ങൾ ഉണ്ടെങ്കിൽ അത് കഴുകി വക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

എപ്പോഴും പാത്രങ്ങൾ കഴുകി കഴിഞ്ഞു വെള്ളം സിങ്കിലേക്ക് പോകുന്ന രീതിയിൽ വച്ചിട്ട് അത് പൂർണമായി ഉണങ്ങി കഴിഞ്ഞിട്ട് വേണം എടുത്തുവയ്ക്കാൻ.

ആഴ്ചയിലൊരിക്കലെങ്കിലും പാത്രം കഴുകുന്ന സ്ക്രബറുകൾ ക്ളീൻ ചെയ്യേണ്ടതുണ്ട്, അതും നല്ല തിളച്ച വെള്ളത്തിൽ വിനീഗർ, ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് അതിലേക്ക് ഇറക്കിവെച്ച് എടുത്ത് പിന്നീട് നല്ലപോലെ കഴുകി വൃത്തിയാക്കുന്നതാണ്. ഈ രീതിയിൽ തന്നെ എന്നും കൗണ്ടർ ടോപ് തുടക്കുന്ന ടവ്വലും വൃത്തിയാക്കാം.

കിച്ചണിൽ വേസ്റ്റ് ഇടുന്ന ബാസ്കറ്റ് എന്നും വൃത്തിയാക്കിയിട്ട് കിടന്നുറങ്ങാൻ ശ്രമിക്കുക.

ഭക്ഷണം കഴിക്കാൻ പോകുന്നതിനും, ഉറങ്ങുന്നതിന് തൊട്ടുമുൻപും കിച്ചൺ എപ്പോഴും ക്ളീൻ ആക്കി തന്നെ വെക്കണം.

ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ അടുക്കള എപ്പോഴും നല്ല രീതിയിൽ വൃത്തി ആയിട്ട് തന്നെ ഇരിക്കുന്നതാണ്. അപ്പോൾ ഈ ടിപ്സ് എല്ലാവർക്കും ഉപകാരപ്പെടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *