ഇത്രക്ക് നിസ്സാര കാര്യത്തിനാണോ ഇനിയും നിങ്ങൾ കഷ്ടപ്പെടുന്നത്? ഈ നിമിഷം തന്നെ അറിയാം ഈ കാര്യം

സേവനാഴിയിൽ നൂൽപുട്ട് ഉണ്ടാക്കുമ്പോൾ മാവ് മുകളിലേക്ക് കയറി വരുന്നതു കൊണ്ട് വീണ്ടും അഴിച്ചെടുത്തു ഒന്നുകൂടി ശരിയാക്കേണ്ട അവസ്ഥ പല വീട്ടമ്മമാരും നേരിടുന്നുണ്ട്. അത്ര വലിയ കാര്യമൊന്നും അല്ലെങ്കിലും ഇത് വരാതെ തടഞ്ഞാൽ നമുക്ക് ഒരേ സമയം സമയലാഭവും കുറച്ചുകൂടി പണി എളുപ്പമാകും കാരണം സമയമില്ലാത്ത സമയത്ത് നൂൽപുട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ വന്നാൽ വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും.

അതിനാൽ നമ്മൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ആദ്യം തന്നെ ഒരു കട്ടിയുള്ള പേപ്പറിൽ സേവാനാഴിയുടെ ചില്ലിന്റെ അളവെടുത്തു വട്ടത്തിൽ കട്ട് ചെയ്തു വയ്ക്കുക എന്നിട്ട് ഒരു പ്ലാസ്റ്റിക്ക് ടിനിന്റെ മൂടിയോ അല്ലെങ്കിൽ പ്ലാസ്റ്റിക് പെട്ടിയോ എടുത്ത് ഈ പേപ്പർ കട്ടിങ് അതിന്മേൽ വെച്ച് ശരിയായ രീതിയിൽ വട്ടത്തിൽ അളന്നു മുറിക്കാവുന്നതാണ്. ഇനി ഇത് നല്ലപോലെ കഴുകി എടുത്തു സേവനാഴിയിൽ മാവു നിറച്ച് അതിന്റെ മുകളിൽ ആയി ഈ പ്ലാസ്റ്റിക് വട്ടം വയ്ക്കുക എന്നിട്ട് നമ്മുക്ക് അതിന്റെ മൂടിവെച്ച് അടയ്ക്കാം,ഇങ്ങനെ ചെയ്താൽ എളുപ്പം നമുക്ക് ചില്ലിന്റെ മുകളിൽ മാവ് കയറി വരാതെ നൂൽപ്പുട്ട് ഉണ്ടാക്കാൻ സാധിക്കും. ആവശ്യം കഴിഞ്ഞാൽ നമ്മുക്ക് ഇൗ പ്ലാസ്റ്റിക് വട്ടം കഴുകി അടുത്ത പ്രാവശ്യം ഉപയോഗിക്കാനായി എടുത്ത് വെക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *