ഉച്ചക്ക് ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ അത് വച്ച് നമുക്ക് വൈകീട്ടത്തേക്ക്‌ കിണ്ണത്തപ്പം റെഡി

ഉച്ചക്ക് ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ അത് വച്ച് നമുക്ക് വൈകീട്ടത്തേക്ക്‌ കിണ്ണത്തപ്പം ഉണ്ടാക്കാം.

ഒരുപാട് കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടെങ്കിലും ചോറ് കൊണ്ടുള്ള കിണ്ണത്തപ്പം അത്രയും സോഫ്റും അതുപോലെതന്നെ സ്വാദിഷ്ടവും ആണ്, എന്നാൽ ഇത് പലരും ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടാവില്ല. അതിനാൽ ഉച്ചനേരത്ത് ചോറ് അല്പം ബാക്കിയുണ്ടെങ്കിൽ വൈകിട്ട് പലഹാരം ഒന്നും ഉണ്ടാക്കാൻ ആയിട്ട് ഒന്നുമില്ലെങ്കിൽ ആ ചോറ് വെച്ച് നല്ല സ്വാദിഷ്ടമായ കിണ്ണത്തപ്പം ചായയുടെ കൂടെ കഴിക്കാൻ ഉണ്ടാക്കാവുന്നതാണ്.

ഇതിനായി മിക്‌സിയുടെ ജാറിലേക്ക് ചോറും, ഉപ്പും, ഏലക്കായുടെ കുരുവും, നാളികേര പാല് ചേർത്ത ശേഷം അരച്ച് എടുത്തു വക്കണം, എന്നിട്ട് പാൻ അടുപ്പത്ത് വെച്ച് അതിൽ ശർക്കരപ്പാനി ഉണ്ടാക്കി നല്ലപോലെ തിളച്ച് വരുന്ന സമയം അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ചോർ മിക്സ് ചേർത്ത് നല്ലപോലെ മിക്സ് കൈവിടാതെ ഇളക്കി കുറുക്കി എടുക്കാം, ഇളക്കുന്നതിനോട് ഒപ്പം ഇടയ്ക്ക് അല്പം നെയ്യ് ഒഴിച്ച് കൊടുക്കാം. അതിനുശേഷം കുറുകി തുടങ്ങുമ്പോൾ അതിലേക്കു അണ്ടിപ്പരിപ്പ് നുറുക്കിയത് ഇട്ട് മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം.

ശേഷം പാത്രത്തിലേക്ക് മാറ്റി ലെവൽ ആക്കി നല്ലപോലെ തണുത്തു കഴിയുമ്പോൾ അടിപൊളി കിണ്ണത്തപ്പം തയ്യാറാകും. ഇതിന് കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന കറുത്ത അലുവയുടെ ഏകദേശം രുചി ആണ് വരുന്നത്, അപ്പോൾ ഈ ഈസി റെസിപി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

എങ്ങനെയാണ് ഈ ചോർ കൊണ്ടുള്ള കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എന്ന് അറിയണമെങ്കിൽ തീർച്ചയായും വീഡിയോ നോക്കാവുന്നതാണ്.