നേന്ത്രപ്പഴവും, റേഷൻ കടയിലെ ചെറുപയറും കൊണ്ട് ഏറെ ഗുണകരവും രുചികരവുമായ ഒരു കിടിലൻ 4 മണി പലഹാരം

നേന്ത്രപ്പഴവും, റേഷൻ കടയിലെ ചെറുപയറും കൊണ്ട് ഏറെ ഗുണകരവും അതുപോലെതന്നെ രുചികരവുമായ ഒരു കിടിലൻ നാലുമണി പലഹാരം ആണ് തയ്യാറാക്കുന്നത്. ഇപ്പോൾ റേഷൻ കടകളിൽ നിന്ന് ചെറുപയർ ലഭിച്ചു.

ധാരാളം വീട്ടിൽ ഉണ്ടാകും, അത്കൊണ്ട് കറി ഒന്നും വയ്ക്കാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും ഈ രീതിയിൽ ഒരു സ്പെഷ്യൽ സ്നാക്ക് തയ്യാറാക്കാം. ഇത് ഉണ്ണിയപ്പം പോലെ ഇരിക്കുമെങ്കിലും ചെറുപയറും പഴവും ഒക്കെയാണ് ചേർക്കുന്നത്, അതിനാൽ തന്നെ കുറച്ചുകൂടി ഗുണകരമാണ് ഒപ്പം രുചിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. വീട്ടിൽ ഉള്ള ചേരുവകൾ തന്നെ ചേർത്ത് തയ്യാറാക്കുന്നതുകൊണ്ട് ആർക്കുവേണമെങ്കിലും ഇന്ന് വേണമെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കാം. ഇതിനായി ആവശ്യമുള്ളത് ഒരു കപ്പ് ചെറുപയർ, അര കപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്ത പച്ചരി,ഒരു നേന്ത്രപ്പഴം, ഏലയ്ക്കാപ്പൊടി, ആവശ്യത്തിന് ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, അൽപ്പം ജീരകം, ഫ്രൈ ചെയ്യാൻ ആവശ്യത്തിനുള്ള ഓയിൽ എന്നിവയാണ്. അപ്പോൾ തീർച്ചയായും ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാം, ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും കൂടി ഇങ്ങനെ ഒരു റെസിപ്പി ഉള്ള കാര്യം.

പറഞ്ഞു കൊടുക്കാം.